കുർബാന ക്രമം സംബന്ധിച്ച സിനഡ് തീരുമാനത്തിന് പൂർണ്ണപിന്തുണ: കത്തോലിക്കാ കോൺഗ്രസ്

നവീകരിച്ച കുർബാനക്രമം നടപ്പിലാക്കാനുള്ള സീറോ മലബാർ സിനഡ് തീരുമാനത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെതിരെയുള്ള പ്രവർത്തികൾ വിശ്വാസ വിരുദ്ധമാണെന്നും അത് നിയന്ത്രിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി.

നാലു പതിറ്റാണ്ടുകളായി വിവിധ തലങ്ങളിൽ തലങ്ങളിൽ ആലോചിച്ചും ചർച്ചകൾ നടത്തിയും എടുത്ത കുർബാനക്രമമാണ് മാർപാപ്പ അംഗീകരിച്ചു നൽകിയിരിക്കുന്നത്. ഇത് നടപ്പിലാക്കാനായുള്ള സിനഡ് തീരുമാനം അനുസരിക്കാൻ ബാധ്യതയുണ്ട്. വിശ്വാസ സമൂഹത്തിന്റെ പൊതുവായ ഐക്യത്തിനും കെട്ടുറപ്പിനും ഇത് ഉപകരിക്കും. തെറ്റായ പ്രചാരണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ദുർമാതൃക നൽകുന്ന വൈദികരുൾപ്പെടെയുള്ളവർ വിശ്വാസ സമൂഹത്തിന് ആപത്താണ്. മാർപാപ്പയെയും സിൻഡിനെയും അനുസരിക്കാത്തവർ സ്വയം ഒഴിഞ്ഞു പോകുകയോ സഭ അവരെ പുറത്താക്കുകയോ വേണം. കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.