സ​​​ഭ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ സമുദായ മ​ഹാസംഗമം

സ​​​ഭ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ കൂ​​​ട്ടാ​​​യ്മ​​​യോ​​​ടെ നേ​​​രി​​​ടു​​​മെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു​​​കൊ​​​ണ്ടു നടന്ന ക​​​ത്തോ​​​ലി​​​ക്കാ കോൺഗ്രസ് സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മ റാ​​​ലി തൃശൂർ നഗരത്തെ ജനസാഗരമാക്കി. ക​​​ത്തോ​​​ലി​​​ക്കാ കോ​ൺ​ഗ്ര​സ് ശ​താ​ബ്ദി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധിച്ചു സം​ഘ​ടി​പ്പി​ച്ച സ​മു​ദാ​യ റാ​ലിയിൽ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നിന്നുള്ള ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ അണിനിരന്നു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രും ബി​​​ഷ​​​പ്പു​​​മാ​​​രും, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ​​യും സ​​​മു​​​ദാ​​​യ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​യും നേ​​​താ​​​ക്ക​​​ളു​​​മാ​​​ണു റാ​​​ലി ന​​​യി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ പാ​​​ല​​​സ് ഗ്രൗ​​​ണ്ട് റോ​​​ഡി​​​ൽ​​​നി​​​ന്നു നാ​​​ലോ​​​ടെ ആ​​​രം​​​ഭി​​​ച്ച റാ​​​ലിഅ​​​ഞ്ചോ​​​ടെ സ​​​മ്മേ​​​ള​​​നന​​​ഗ​​​രി​​​യാ​​​യ മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ന​​​ഗ​​​റി​​​ൽ എ​​​ത്തി. ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​താ​​​ക ഏ​​​റ്റു​​​വാ​​​ങ്ങി.

തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ, രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​​ഷ​​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, ഹൊ​​​സൂ​​​ർ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ൽ, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഉ​​​ജ്ജ​​​യി​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, അ​​​ലാഹാ ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫി മ​​​ഞ്ഞ​​​ളി, ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ റാ​​​ലി​​​
ന​​​യി​​​ച്ചു.

സ​​​മ്മേ​​​ള​​​നന​​​ഗ​​​രി​​​യി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ വേ​​​ദി​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​താ​​​ക കൈ​​​മാ​​​റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.