കത്തോലിക്കാ കോൺഗ്രസ് നേതാവ് ബേബി പെരുമാലിൽ വാഹനാപകടത്തിൽ മരിച്ചു

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ്‌ മുൻ പ്രസിഡന്റും ആയ ബേബി പെരുമാലിൽ ഇന്ന് വെളുപ്പിന് സ്കൂട്ടർ അപകടത്തിൽ മരിച്ചു.

എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത്, കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴിക്ക് മണാശേരിയിൽ വച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. അല്പം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിൽ വന്ന യാത്രക്കാർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചത് എന്ന് അറിയുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

സഭക്കും സമുദായത്തിനും വേണ്ടി അക്ഷീണം അദ്ധ്വാനിച്ച വ്യക്തിയായിരുന്നു ബേബി പെരുമാലിൽ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.