കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്‌ലിങ്ക്‌സ് മഹത്തായ സംരംഭം: മാര്‍ ജേക്കബ് മനത്തോടത്ത്

1

കത്തോലിക്ക കോണ്‍ഗ്രസ് ആരംഭം കുറിച്ച ഏറ്റവും മഹത്തായ സംരംഭമാണ് ഹാര്‍ട്ട്‌ലിങ്ക്‌സ് എന്ന് പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. ദുരിതവും അവശതയും അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുവാനായി കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതയില്‍ ആരംഭിച്ചിരിക്കുന്ന ഹാര്‍ട്ട്‌ലിങ്ക്‌സ് പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശതയനുഭവിക്കുന്ന ആളുകളെ അവരുടെ ആവശ്യം കണ്ടറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുവാനുള്ള ഒരു നല്ല പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട്‌ലിങ്ക്‌സ് പാലക്കാടിന്റെ ആദ്യ സഹായമായി പാലക്കാട് ചന്ദ്രനഗര്‍ ഡിവൈന്‍ പ്രൊവിഡന്‍സ് ഇടവകയിലെ ഒരു സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്ക് രണ്ടുലക്ഷത്തി അമ്പതിനായിരം രൂപ സഹായം നല്‍കി.

പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി സ്വാഗതവും രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ നന്ദിയും പറഞ്ഞു.

ചന്ദ്രനഗര്‍ ഇടവക വികാരി ഫാ. ആന്റെു അരീക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.