
കേരളത്തിൽ നാർക്കോട്ടിക്, ലൗ ട്രാപ് ജിഹാദുകളിലൂടെ ജീവിതം നഷ്ട്ടമായ ഇരകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും അവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അവരുടെ സാഹചര്യം കേന്ദ്ര, സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
മയക്കുമരുന്ന് നൽകിയും ബ്ലാക്മെയിൽ ചെയ്തും പ്രണയക്കുരുക്കിൽപ്പെടുത്തിയും ചതിക്കപ്പെട്ട നൂറുകണക്കിന് ആളുകളിൽ കുറേപ്പേർ അനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടും ഗൗരവതരമായ അന്വേഷണങ്ങൾ നടക്കാത്തത് തീവ്രവാദികൾക്ക് വളമാവുകയാണ്. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ചതിക്കണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന സാമൂഹ്യതിന്മകൾ ഭീകരതയുടെ മുഖം തന്നെയാണ്.