മാർപാപ്പായെ വത്തിക്കാനിൽ സന്ദർശിച്ച് ചെക്കിയ പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പായെ വത്തിക്കാനിൽ സന്ദർശിച്ച് ചെക്കിയ (ചെക്ക് റിപ്പബ്ലിക്ക്) പ്രധാനമന്ത്രി പീറ്റർ ഫിയാള. ജൂൺ ഒൻപതിന് അദ്ദേഹം പാപ്പായെ സന്ദർശിച്ച വാർത്ത ഹോളി സീ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്.

മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായ കർദ്ദിനാൾ പിയാത്രോ പരോളിനെയും സന്ദർശിച്ചു. ഈ യോഗത്തിൽ ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറും ഉണ്ടായിരുന്നു. സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയിൽ, വത്തിക്കാനും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സമൂഹത്തിൽ കത്തോലിക്കാ സഭയുടെ പങ്കുമായിരുന്നു ചർച്ചാ വിഷയങ്ങൾ. ഇവർ തമ്മിലുള്ള സഹകരണം ഏകീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ആഗ്രഹവും അതുപോലെ ഉക്രൈനിലെ യുദ്ധത്തിന്റെ പ്രശ്നങ്ങളും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അതിന്റെ സ്വാധീനവുമായിരുന്നു മറ്റ് ചർച്ചാ വിഷയങ്ങളെന്ന് ഹോളി സീ പ്രസ്സ് ഓഫീസ് അറിയിച്ചു.

യൂറോപ്പിലെ ഏറ്റവും നിരീശ്വരവാദികളുള്ള രാജ്യങ്ങളിലൊന്നാണ് ചെക്ക് റിപ്പബ്ലിക്ക്. 2011 ലെ അവസാന സെൻസസിൽ, ഒരു ദശലക്ഷത്തിലധികം ആളുകളാണ് അവിടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.