കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനം ആചരിച്ച് കത്തോലിക്കാ സഭ

സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായ ഇന്നലെ കത്തോലിക്കാ സഭ അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും ദിനം ആചരിച്ചു. 1914 മുതലാണ് ആഗോളസഭ ഈ ദിനം പ്രത്യേകമായി കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായി സമർപ്പിച്ചിരിക്കുന്നത്.

ദുർബലരായ ആളുകളോട് ലോകജനതയുടെ ആശങ്കയും ഐക്യദാർഢ്യവും പ്രഖ്യാപിക്കാനും അവർക്കായി പ്രാർത്ഥിക്കാനും ഈ ദിനം ഉപകരിക്കും എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. 2021 -ൽ, 107 -മത് ദമ്പതികളുടെയും കുടിയേറ്റക്കാരുടെയും ദിനമാണ് ആചരിച്ചത്. ‘വളരെ വലിയ രീതിയിൽ നമ്മിലേക്ക്’ എന്ന ആപ്‌തവാക്യമാണ് ഈ വർഷത്തിൽ സ്വീകരിച്ചിരിക്കുന്നത്.

“നാമെല്ലാവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ്. നമ്മെ വേർപെടുത്തുന്ന മതിലുകൾ ഇല്ലാതാക്കാനായും സ്വയം സമർപ്പിക്കാനും എല്ലാവരെയും ദൈവം വിളിക്കുന്നു” എന്ന് ഫ്രാൻസിസ് പാപ്പാ ഈ ദിനത്തിന്റെ സന്ദേശമായി ലോകജനതയെ ഉദ്ബോധിപ്പിച്ചു. ഒരു മനുഷ്യനായി ഒരുമിച്ച് സ്വപ്നം കാണാൻ ഭയപ്പെടരുതെന്നും കുടിയേറ്റ ജനതക്കും അഭയാർത്ഥികൾക്കും മികച്ച ഭാവി കണ്ടെത്താൻ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.