കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്ക് പ്രത്യാശയേകി ഭാരതത്തിലെ കത്തോലിക്കാ സഭ

കോവിഡ് മഹാമാരിയിൽ ഭാരതീയ കത്തോലിക്കാ സഭയും എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയും കൈകോർത്തു കൊണ്ട് പ്രത്യാശയുടെ പുതിയ ദിനങ്ങൾ ജനത്തിനു സമ്മാനിക്കുകയാണ്. കോവിഡ് ബാധിച്ച് ജനങ്ങൾ മരണമടയുമ്പോഴും ഭീതികരമായ സാഹചര്യത്തിനിടയിലും വിശ്വാസികൾക്ക് ആത്മീയമായ സഹായവും കുടുംബങ്ങളുടെ മറ്റ് ആവശ്യങ്ങളിൽ കൈത്താങ്ങാകുകയും ചെയ്യുന്നുണ്ട് സഭ. ഓൺലൈൻ ബലിയർപ്പണത്തോടൊപ്പം ഭക്ഷണവും കെയർ പായ്ക്കുകളും നൽകിവരുന്നുണ്ട്. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ഇടവകകളിലെ ചെറുകൂട്ടായ്‌മകൾ ഒന്നുചേർന്ന് ഭക്ഷണവും മറ്റു സഹായങ്ങളും താമസ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നു ആർച്ച്ബിഷപ്പ് ലിയോ കൊർണേലിയോ പറഞ്ഞു.

വൈദികരും സമർപ്പിതരും ഒന്നുചേർന്ന് വിശ്വാസികളുടെ മാനസികമായ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കുവാനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുവാനും മുന്നിട്ടിറങ്ങുന്നു. “കോവിഡ് മഹാമാരി ആളുകൾക്കിടയിൽ ഒരു കൂട്ടായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇടവകകളിലും മറ്റ് സഭാസംഘടനകൾ വഴിയും ഒരുപാട് സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പാസ്റ്ററൽ സെന്ററിൽ ഒരു ക്വറന്റൈൻ സെന്റർ ഒരുക്കിയിരിക്കുന്നു. പ്രതിഫലം ആഗ്രഹിക്കാതെ പ്രവർത്തിക്കണമെന്നാണല്ലോ. അതുകൊണ്ട് പ്രകാശം ഒരുപാട് ദൂരത്തല്ല എന്ന് നാം പ്രത്യാശിക്കണം” – ആർച്ച് ബിഷപ്പ് ലിയോ കൊർണേലിയോ പറഞ്ഞു.

ഭാരതത്തിൽ ആവശ്യമായ സഹായമെത്തിക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.