അരുണാചൽ പ്രദേശിൽ കത്തോലിക്ക ദൈവാലയം തീപിടുത്തത്തിൽ നശിച്ചു

പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം അരുണച്ചാൽ പ്രദേശിലെ ഒരു കത്തോലിക്കാ ദൈവാലയവും നാലു വീടുകളും തീപിടിത്തത്തിൽ നശിച്ചു. അരുണാചൽ പ്രദേശിലെ ലോങ്ങ്ഡിങ് ജില്ലയിലെ ങ്ങിനു ഗ്രാമത്തിലാണ് സംഭവം.

ദൈവാലയത്തിൽ സൂക്ഷിച്ചിരുന്ന പാട്ട് പുസ്തകങ്ങൾ, ബൈബിൾ, സംഗീത ഉപകരണങ്ങൾ, അൾത്താര, കസേരകൾ തുടങ്ങി എല്ലാം കത്തിനശിച്ചു. നാലു വീടുകളും കത്തി നശിച്ചു. മുളയും പനയുടെ ഓലയും കൊണ്ട് നിർമ്മിച്ചവയായിരുന്നു വീടുകൾ. സമീപ വീടുകളിലെ മേൽക്കൂരകൾ വലിച്ചു മാറ്റിയതിനാൽ തീ പടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.