ലെബനനിലെയും സിറിയയിലെയും ക്രിസ്ത്യാനികളെ സഹായിക്കാൻ കത്തോലിക്കാ ചാരിറ്റി സംഘടന

ലെബനനിലെയും സിറിയയിലെയും ക്രിസ്ത്യൻ സമൂഹങ്ങളെ സഹായിക്കാൻ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ കത്തോലിക്കാ ചാരിറ്റി സംഘടന അഞ്ച് ദശലക്ഷം യൂറോ (5.6 മില്യൺ ഡോളർ) സംഭാവന ചെയ്യും. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടുമുള്ള കത്തീഡ്രലുകളും സ്മാരകങ്ങളും ഈ ആഴ്ച ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും.

മിഡിൽ ഈസ്റ്റേൺ രാജ്യത്ത് 10 വർഷത്തെ യുദ്ധത്തിനു ശേഷം സിറിയയിലെ യുവ നവദമ്പതികളെയും കുടുംബങ്ങളെയും പിന്തുണക്കാൻ  ഈ ഫണ്ട് സഹായമാകും. “ഒരുമിച്ച് താമസിക്കാൻ വീട് വയ്ക്കാൻ കഴിയാത്തതിനാൽ പല യുവാക്കളും വിവാഹം കഴിക്കുന്നില്ല. വിശ്വാസികൾ വിവാഹം കഴിക്കാത്തത് അവർക്ക് കുടുംബചിലവ് വഹിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന സാഹചര്യം വളരെ വിഷമമേറിയതാണ്. ഈയൊരു സാഹചര്യത്തിൽ സഹായിക്കുക എന്നതാണ് ഈ ഫണ്ട് കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്” – ചാരിറ്റിയുടെ പ്രോജക്ട് മാനേജരായ റെജീന ലിഞ്ച് പറഞ്ഞു.

ദുരിതാശ്വാസ പാക്കേജ് വഴി സിറിയയിലേക്കും സഹായമെത്തിക്കും. പ്രായമായവർക്കുള്ള ഭക്ഷണ പരിപാടി, വിദ്യാർത്ഥികളുടെ വസതിയിൽ ചൂടാക്കാനുള്ള ഇന്ധനം, മെഡിക്കൽ സപ്ലൈസ്, അക്കാദമിക് സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.