ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ ആഫ്രിക്കൻ ജനതയ്ക്ക് ഒൻപതു മില്യൺ സഹായം കൈമാറി പൊന്തിഫിക്കൽ സംഘടന

ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിനു ഇരയായ ആഫ്രിക്കയിലെ ജനത്തിനു നേരെ സഹായഹസ്തമായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്. ഒൻപതു മില്യൺ ഡോളർ സഹായമാണ് സംഘടന ആഫ്രിക്കയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകുന്നത്.

“ആഫ്രിക്കൻ കഴിഞ്ഞ വർഷം നേരിട്ടത് കടുത്ത പീഡനങ്ങൾ ആയിരുന്നു. കുരിശിന്റെ വഴിയിലൂടെയാണ് അവർ കടന്നു പോയത്. ആക്രമണങ്ങൾ ആഫ്രിക്കയെ രക്തസാക്ഷികളുടെ നാടാക്കി മാറ്റി. അതിക്രൂരമായ പീഡനങ്ങൾ മൂലം ധാരാളം ക്രിസ്ത്യാനികൾ പാലായണം ചെയ്തു. അനേകർ കൊല്ലപ്പെട്ടു,” -സംഘടനയുടെ എക്സിക്യൂട്ടീവ് ചെയർമാൻ വെളിപ്പെടുത്തി. യഥാർത്ഥമായ സമാധാനം തിരികെ വരണമെങ്കിൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾക്ക് പുറമെ ജനത്തിന്റെ ഭീതികളും അവരുടെ ഉള്ളിൽ നിന്നും നീക്കം ചെയ്യണം എന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾക്കിടയിൽ സേവനം ചെയ്യുന്ന വിവിധ സന്യാസ സമൂഹങ്ങൾക്കും ജനത്തിനുമായി ഈ സഹായം വിതരണം ചെയ്യുമെന്നു ആഫ്രിക്കൻ സഭാധികാരികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.