യുഎസ് – മെക്സിക്കോ അതിർത്തിയിൽ അഭയാർത്ഥികളായ കുഞ്ഞുങ്ങൾക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനകൾ

യുഎസ് – മെക്സിക്കോ അതിർത്തിയിലെ അഭയാർത്ഥികളായ കുട്ടികൾക്ക് സഹായം എത്തിക്കുവാൻ സന്നദ്ധരായി കത്തോലിക്കാ സന്നദ്ധ സംഘടനകൾ. 2012 മാർച്ച് മാസം മാത്രം പ്രായപൂർത്തിയാകാത്ത 19,000 -ഓളം കുട്ടികളെയാണ് സംഘടനയുടെ പരിചരണ കേന്ദ്രത്തിൽ എത്തിച്ചത്. ഭക്ഷണം, പാർപ്പിടം, വൈദ്യ സഹായം എന്നിവയ്‌ക്കൊപ്പം കളിപ്പാട്ടങ്ങളും നൽകി. മാതാപിതാക്കളിൽ നിന്ന് നാളുകളായി വിട്ടു നിൽക്കുന്ന അവരുടെ മാനസികാരോഗ്യത്തിനും വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട് ഇവിടെ.

“എവിടെയാണെങ്കിലും കുട്ടികൾ കുട്ടികൾ തന്നെയാണ്. ഈ അഭയാർത്ഥി കുട്ടികൾ പലർക്കും ഒരു രാഷ്ട്രീയ പ്രശ്നമാണ്. എന്നാൽ, ക്രൈസ്തവർക്ക് ഇത് ഒരു മാനുഷിക പ്രശ്‌നമാണ്.” -കത്തോലിക്കാ സന്നദ്ധപ്രവർത്തനങ്ങളുടെ പ്രസിഡന്റും സി. ഇ. ഒ. യുമായ അന്റോണിയോ ഫെർണാണ്ടസ് പറയുന്നു. കുട്ടികളെ പരിചരണ കേന്ദ്രത്തിൽ എത്തിക്കുന്നതിന് കോവിഡ് 19 ഒരു വലിയ പ്രതിസന്ധി തന്നെയാണ്. അതിർത്തികളിൽ യാതൊരു വിധ പരിശോധനയും നടത്തുന്നില്ല. ആ ഉത്തരവാദിത്തവും കൂടി ഇപ്പോൾ കാത്തോലിക്ക ചാരിറ്റി പ്രവർത്തകർ ആണ് ചെയ്യുന്നത്.

അഭയാർത്ഥി കുടുംബങ്ങൾക്ക് വ്യക്തമായ ഒരു താമസ സ്ഥലം ലഭിക്കുന്നത് വരെയും അവരുടെ കുഞ്ഞുങ്ങൽ ഇത്തരം പരിചരണ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനു നിയമ പരമായും ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. എങ്കിലും അവയെല്ലാം വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.