നിർബന്ധിത മതപരിവർത്തനത്തിലും വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ ബിഷപ്പുമാർ

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കിഴക്കൻ ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലെ മെത്രാൻമാർ. അക്രമണങ്ങൾ അവസാനിപ്പിക്കുവാൻ മെത്രാൻ സമിതി ഒന്നടങ്കം അഭ്യർത്ഥിച്ചു.

“യുദ്ധം എല്ലാ ദുരിതങ്ങളുടെയും മാതാവാണ്. ഇത് സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുകയും നമ്മുടെ കുട്ടികളുടെ ഭാവിയെ തകർക്കുകയും ചെയ്യുന്നു. ഭൂമി കൈവശപ്പെടുത്തിയും പ്രകൃതി വിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ട് ആക്രമണകാരികൾ തങ്ങളുടെ മതപരമായ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് പ്രദേശങ്ങളിൽ നിർബന്ധിത മത പരിവർത്തനം നടത്തുകയാണ്,” -കോംഗോയുടെ ദേശീയ എപ്പിസ്കോപ്പൽ കോൺഫെറെൻസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

നിലവിലുള്ള സാഹചര്യം കുടുംബ ജീവിതം തകർക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതിനും കാരണമായിട്ടുണ്ട്. ആയുധമെടുക്കുന്നവർ അവരുടെ സഹോദരങ്ങളെ തന്നെയാണ് കൊന്നൊടുക്കുന്നതെന്ന് മെത്രാന്മാർ പറഞ്ഞു. ഭിന്നതകളിൽ അകപ്പെട്ടവരെ സ്നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാറ്റിയെടുക്കാമെന്നും അതുവഴി ആക്രമണത്തെയും ഭീഷണിയെയും ഇല്ലായ്മ ചെയ്യുവാൻ സാധിക്കുമെന്നും മെത്രാൻ സമിതി നിർദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.