അക്രമങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതി

മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിലെ അക്രമങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതി. അക്രമികള്‍ രക്തച്ചൊരിച്ചിലിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട മെത്രാന്മാര്‍, യുദ്ധം എല്ലാ കഷ്ടതകളുടേയും മാതാവാണെന്നും സമൂഹത്തേയും കുഞ്ഞുങ്ങളുടെ ഭാവിയേയും ബാധിക്കുന്നതാണെന്നും നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സ്‌നേഹത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ തിന്മയെ മറികടക്കുവാനും അക്രമത്തിന്റെ ഭീഷണിയെ ഇല്ലാതാക്കുവാനും കഴിയുകയുള്ളൂവെന്നും മെത്രാന്‍സമിതി ഓര്‍മ്മിപ്പിച്ചു.

അക്രമികള്‍ തങ്ങളുടെ രാഷ്ട്രീയപരവും മതപരവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുകയാണെന്ന് മെത്രാന്മാര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യ ലംഘനങ്ങളിലൂടെ മേഖലയുടെ ഇസ്ലാമികവല്‍ക്കരണവും കൈസ്തവരുടെ ഭൂമി പിടിച്ചടക്കലും പ്രകൃതിവിഭവങ്ങളുടെ ചൂഷണവുമാണ് അക്രമികളുടെ ലക്ഷ്യം. ക്രൈസ്തവര്‍, തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന് വെളിപ്പെടുത്തിയതായും അക്രമികളില്‍ ചിലര്‍ക്ക് സാത്താനിസവുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.