ഇന്ന് ലോക എയ്ഡ്‌സ് ദിനം: എയ്ഡ്സിനെതിരായ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ സേവനങ്ങൾ ചെയ്യുന്നത് കത്തോലിക്കാ സഭ

എല്ലാ വർഷവും ഡിസംബർ ഒന്നാം തീയതി ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. നിരവധി പേരുടെ ജീവൻ അപഹരിക്കുന്ന ഒരു രോഗമാണിത്. കത്തോലിക്കാ സഭയാണ് ലോകമെമ്പാടുമുള്ള എയ്ഡ്‌സ് രോഗികളിൽ നാലിലൊരാളെ വീതം  പരിചരിക്കുന്നതും ഇവർക്കായി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതും.

ജോയിന്റ് യുണൈറ്റഡ് നേഷൻസ് പ്രോഗ്രാമിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, 2021 -ൽ ലോകമെമ്പാടുമുള്ള 38.4 ദശലക്ഷം ആളുകൾ എച്ച്.ഐ.വി ബാധിതരാണ്. അതിൽ 1.7 ദശലക്ഷം ആളുകൾ 14 വയസുവരെ പ്രായമുള്ള കുട്ടികളാണ്. ഇതിൽ ഏകദേശം 5.9 ദശലക്ഷം ആളുകൾക്ക് തങ്ങൾ എച്ച്.ഐ.വി ബാധിതരാണെന്ന് അറിയില്ലായിരുന്നു. 2021 അവസാനത്തോടെ 1.5 ദശലക്ഷം ആളുകൾക്ക് പുതുതായി എച്ച്.ഐ.വി ബാധിച്ചു.

2021 -ൽ ലോകമെമ്പാടുമായി എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങൾമൂലം ഏകദേശം 6,50,000 പേർ മരിച്ചു എന്ന് സംഘടന റിപ്പോർട്ട് ചെയ്തു. 2010 മുതൽ എയ്ഡ്‌സ് മരണനിരക്ക് സ്ത്രീകളിലും പെൺകുട്ടികളിലും 53 ശതമാനവും പുരുഷന്മാരിലും ആൺകുട്ടികളിലും 41 ശതമാനവുമായി കുറഞ്ഞു.

എല്ലാത്തരം ലൈംഗികരോഗങ്ങളും ഒഴിവാക്കാനുള്ള ഏറ്റവും ഉറപ്പുള്ള മാർഗം  പങ്കാളിയോടുള്ള വിശ്വസ്തതയും വിവാഹബന്ധത്തിലുള്ള പവിത്രതയുമാണെന്ന് കത്തോലിക്കാ സഭ ഊന്നിപ്പറയുന്നു. എച്ച്.ഐ.വി/ എയ്ഡ്സ് രോഗികളെ പരിചരിക്കുന്ന പ്രധാന കത്തോലിക്കാ സ്ഥാപനങ്ങൾ കാരിത്താസ് ഇന്റർനാഷണലിസ്, കാത്തലിക് റിലീഫ് സർവീസസ് (സി.ആർ.എസ്) എന്നിവയാണ്. 1987 മുതൽ എച്ച്.ഐ.വി, എയ്ഡ്സ് എന്നിവയുള്ള ആളുകൾക്ക് കാരിത്താസ് മെഡിക്കൽ, സാമൂഹിക-വൈകാരിക-ആത്മീയപിന്തുണ നൽകിവരുന്നു.

എയ്ഡ്സിനെതിരായ പോരാട്ടത്തിൽ കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങൾ നിരവധിയാണ്. ഈ ദിനത്തിൽ ഈ രോഗം ബാധിച്ചവർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.