വി. കൊച്ചുത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിട്ട് ഇന്ന് നൂറുവർഷം

വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചിട്ട് 2025 ൽ നൂറുവർഷം തികയുകയാണ്. 1925 മെയ് 17 നായിരുന്നു കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1997 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കപ്പെട്ട കൊച്ചുത്രേസ്യ ഇന്ന്, സഭയിലെ ഏറ്റവും പ്രിയപ്പെട്ട കത്തോലിക്കാ വിശുദ്ധരിൽ ഒരാളാണ്. കൂടാതെ, ശിശുസമാന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയിലൂടെ പേരുകേട്ടവളാണ് വി. കൊച്ചുത്രേസ്യ.

1925-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും, 1997-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കുകയും ചെയ്ത കൊച്ചുത്രേസ്യ ആധുനിക കത്തോലിക്കാസഭയിലെ ഏറ്റവും പ്രിയപ്പെട്ട ആത്മീയ വ്യക്തികളിൽ ഒരാളാണ്. ദിവ്യകാരുണ്യത്തിലുള്ള ശിശുസമാന വിശ്വാസത്തിൽ വേരൂന്നിയ അവളുടെ ‘ചെറിയ വഴികൾ’ വിശ്വാസികളെയും ആത്മീയ അന്വേഷകരെയും ഒരുപോലെ ആകർഷിക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.