ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 07

നാടകകൃത്ത് തോമസ് കില്ലിഗ്രൂ തന്റെ അഭിനേതാക്കളുടെ കൂട്ടായ്മയ്ക്കായി നിർമ്മിച്ചതും ഇപ്പോൾ ഡ്രൂറി ലെയ്ൻ തിയേറ്റർ എന്നറിയപ്പെടുന്നതുമായ തിയേറ്റർ റോയൽ, 1663 മെയ് ഏഴിന് ലണ്ടനിൽ തുറന്നു. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ് തിയേറ്ററാണിത്.

ബംഗാളി നവോത്ഥാന കാലഘട്ടത്തിലെ കവിയും എഴുത്തുകാരനും നാടകകൃത്തും സംഗീതസംവിധായകനും തത്വചിന്തകനും സാമൂഹികപരിഷ്കർത്താവും ചിത്രകാരനും നോബൽ സമ്മാനജേതാവുമായ രബീന്ദ്ര നാഥ് ടാഗോർ ജനിച്ചത് 1861 മെയ് ഏഴിനാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അദ്ദേഹം ബംഗാളി സാഹിത്യത്തെയും സംഗീതത്തെയും ഇന്ത്യൻകലയെയും സന്ദർഭോചിത ആധുനികത ഉപയോഗിച്ച് പുനർനിർമ്മിച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ അറിയപ്പെടുന്ന പരമ്പര കൊലയാളിയായി കണക്കാക്കപ്പെടുന്ന അമേരിക്കൻ കുറ്റവാളി എച്ച് എച്ച് ഹോംസിനെ തൂക്കിലേറ്റിയത് 1896 മെയ് ഏഴിനാണ്. ഡോ ഹെൻറി ഹോവാർഡ് ഹോംസ് അല്ലെങ്കിൽ എച്ച് എച്ച് ഹോംസ് എന്നറിയപ്പെടുന്ന ഹെർമൻ വെബ്‌സ്റ്റർ മഡ്‌ജെറ്റ് 1891 നും 1894 നുമിടയിൽ സജീവമായിരുന്ന ഒരു അമേരിക്കൻ തട്ടിപ്പുകാരനും സീരിയൽ കില്ലറുമായിരുന്നു. കൂടാതെ ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്, മൂന്നോ നാലോ വിവാഹങ്ങൾ, കുതിരമോഷണം, കൊലപാതകം എന്നിവ ഉൾപ്പെടുന്ന ഒരു നീണ്ട ക്രിമിനൽ ജീവിതത്തിലും ഏർപ്പെട്ടിരുന്നു. ഷിക്കാഗോയിലെ മൃഗം, വൈറ്റ് സിറ്റിയിലെ പിശാച് അല്ലെങ്കിൽ ടോർച്ചർ ഡോക്ടർ എന്നൊക്കെ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങൾ 1893 ൽ വേൾഡ്സ് കൊളംബിയൻ എക്‌സ്‌പോസിഷന്റെ സമയത്ത് ചിക്കാഗോയിലാണ് നടന്നത്. തന്റെ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരുന്ന ബെഞ്ചമിൻ പിറ്റെസലിന്റെ കൊലപാതകത്തിന് ഹോംസിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി വധശിക്ഷയ്ക്കു വിധിച്ചു. എന്നിരുന്നാലും, 27 കൊലപാതകങ്ങൾ ഹോംസ് സമ്മതിച്ചു. 1896 മെയ് ഏഴിന് ഹോംസിനെ തൂക്കിലേറ്റി.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.