
ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ആത്മഹത്യമൂലം ഉണ്ടായ വിടവ് നികത്താൻ മുഖ്യ ഇടയനായ പത്രോസ് മറ്റു അപ്പസ്തോലന്മാരുമായി ചേർന്ന് പ്രാർഥിച്ച് മത്തിയാസിനെ തിരഞ്ഞെടുക്കുന്നു. അത് അപ്പസ്തോലിക പിന്തുടർച്ചയായുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു. ഇന്നും സഭയിൽ കൈവെയ്പ്പുശുശ്രൂഷ വഴി ഇത് തുടർന്നുകൊണ്ടിരിക്കുന്നു.
ഈശോയിൽ വസിക്കാത്ത ശാഖക്ക് ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുകൊണ്ട് യൂദാസിന്റെ സ്ഥാനം മത്തിയാസിന് ഏറ്റെടുക്കേണ്ടി വന്നു. ഈശോയിൽ നിലനിന്ന് ഫലം പുറപ്പെടുവിക്കാനുള്ള വിളി നമുക്ക് കിട്ടുമ്പോഴും അത് നമ്മുടെ പരിശ്രമത്തിന്റെ ഫലമോ മിടുക്കോ അല്ല. “നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല , ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്” എന്ന ഗുരുമൊഴി ഓർക്കാം.
ഈശോ ആഗ്രഹിക്കുന്ന രീതിയിലാണോ നമുക്ക് ഫലം പുറപ്പെടുവിക്കേണ്ടത്? എങ്കിൽ അവനുമായുള്ള നമ്മുടെ കണക്ഷൻ ശരിയല്ലേ എന്ന് ഒന്നുകൂടെ പരിശോധിക്കാം. മത്തിയാസിനെപ്പോലെ സഭയെ പടുത്തുയർത്താൻ വിളിച്ചു ചേർക്കപ്പെട്ടവരാണ് നാമും. നമ്മൾ സ്വാഭാവികശാഖകളാണ്, ഒട്ടിച്ചു ചേർക്കപ്പെട്ടവരല്ല എന്ന് തോന്നുന്നുണ്ടെങ്കിലും യൂദാസിനെപ്പോലെ തായ്ത്തണ്ടിൽ നിന്ന് വെട്ടിമാറ്റപ്പെടാതിരിക്കാൻ ക്രിസ്തുവിൽ വസിച്ച് അവനായി ഓടി അവനിൽ ചേർന്നുനിൽക്കാം.
വിശുദ്ധ മത്തിയാസ് അപ്പസ്തോലന്റെ തിരുനാൾ ആശംസകൾ
ജിൽസ ജോയ്