ആന്തരിക മുറിവുകൾ സൗഖ്യമാക്കാൻ പത്തു മാർഗ്ഗങ്ങൾ

പലപ്പോഴും മനുഷ്യർ അനുഭവിക്കുന്ന വ്യത്യസ്‌ത പ്രശ്‌നങ്ങളുടെയും മാനസിക വൈകല്യങ്ങളുടെയും മൂലകാരണമെന്നു പറയുന്നത് അവർ ജീവിതത്തിൽ അഭിമുഖീകരിച്ച പ്രതികൂല സാഹചര്യങ്ങൾ, വേദനാജനകമായ മുറിവുകൾ അല്ലെങ്കിൽ മാനസിക ആഘാതങ്ങൾ എന്നിവയൊക്കെയാണ്. ഒരുവന്റെ ആത്മീയവളർച്ചക്കും വൈകാരികവും മാനസികവുമായ പക്വതക്കും ആന്തരിക മുറിവുകൾ ഒരു തടസ്സമാണ്. അതുകൊണ്ടു തന്നെ ഈ മുറിവുകളും ആഘാതങ്ങളും സുഖപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.

ഇത് ബുദ്ധിമുട്ടുള്ള അല്ലെങ്കിൽ ഒരിക്കലും സാധ്യമല്ലാത്ത ഒരു കാര്യമായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ദൈവത്തിലും അവിടുത്തെ കൃപയിലും നിങ്ങളിലും പ്രത്യാശയും വിശ്വാസവും ഉണ്ടെങ്കിൽ ഇത് സാധ്യമാണ്. ആന്തരിക മുറിവുകൾ സുഖപ്പെടുത്തുന്നതിനു സഹായകമായ പത്തു മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു…

1. നിശബ്ദനായിരിക്കുക; കണ്ണുകൾ അടയ്ക്കുക. നിങ്ങളുടെ ഉള്ളിലേക്കു നോക്കുക. സ്വയം ചോദിക്കുക, എന്താണ് എന്നെ ആന്തരികമായി അസ്വസ്ഥമാക്കുന്നത്.

2. നിങ്ങളെ അസ്വസ്ഥമാക്കുന്ന ആ വികാരം എന്താണെന്ന് തിരിച്ചറിയുക; അത് അംഗീകരിക്കുക. നിങ്ങളുടേതായ ഒന്നായി അതിനെ കാണുക. അങ്ങനെ സ്വയം ഒരു മുറിവ് തനിക്കുണ്ടെന്ന് അംഗീകരിക്കുക.

3. നിങ്ങളെ വേദനിപ്പിക്കുന്ന ആ മുറിവിനെ നിങ്ങൾ അഭിമുഖീകരിക്കുകയാണ്; കണ്ടെത്തുകയാണ്. അത് അനുഭവിക്കുക, ഗ്രഹിക്കുക. തള്ളിക്കളയരുത്.

4. ഇങ്ങനെ മുറിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചുവെന്ന് സമ്മതിക്കുക. ഇത് യഥാർത്ഥമായ ഒന്നായി അംഗീകരിക്കുക.

5. അതിനെ നിരസിക്കുകയോ, ഒഴിവാക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വിനയത്തോടും വസ്തുനിഷ്ഠതയോടും ധൈര്യത്തോടും കൂടി അംഗീകരിക്കുക.

6. വ്യക്തിപരമായ ജീവിതത്തിന്റെ ഒരു ഘടകമായി ഇതിനെ മനസ്സിലാക്കുക. ഇവയുമായി യുദ്ധം ചെയ്യരുത്.

7. ക്ഷമക്കായി സ്വയം ഒരുക്കുക. ഹൃദയം തുറന്ന് ക്ഷമിക്കുക. വെറുപ്പ്, വിധ്വേഷം, നീരസം എന്നിവ ഉപേക്ഷിക്കുക.

8. പ്രതികാരം ഉപേക്ഷിച്ച് നീതി പുലർത്തുക.

9. ഈ ആന്തരിക മുറിവ് സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നതിനാൽ നമ്മെ മുറിപ്പെടുത്തിയ വ്യക്തിയോട് ഹൃദയപൂർവ്വം നാം ക്ഷമിക്കുക.

10. നിങ്ങളെ മുറിപ്പെടുത്തിയ വ്യക്തിക്ക് ഒരു കുറിപ്പോ, കത്തോ എഴുതുക. നിങ്ങൾ ആ വ്യക്തിയോട് ക്ഷമിക്കുന്നെന്നും അനുരഞ്ജനത്തിനായി ആഗ്രഹിക്കുന്നെന്നും ആ വ്യക്തിയോട് പറയുക.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.