ബൈബിളിൽ നിന്നുള്ള ഏഴ് പേരുകളും അവയുടെ അർത്ഥങ്ങളും

മാതാപിതാക്കൾ മക്കൾക്ക്, ബൈബിളിൽ നിന്നുള്ള പേരുകൾ തിരഞ്ഞെടുക്കുന്നത് അവരെ വിശ്വാസത്തിൽ കൂടുതൽ അടുപ്പിക്കുന്നതിനുള്ള നല്ലൊരു മാർഗ്ഗമാണ്. ബൈബിൾ പേരുകളിൽ പലതിനും ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തമായ വശങ്ങളുമായി ബന്ധപ്പെടുത്തുന്ന അർത്ഥങ്ങളുണ്ട്. ഇത്തരത്തിലുള്ള ഏഴ് പേരുകൾ പരിചയപ്പെടാം.

1. ഗബ്രിയേൽ

‘ഗബ്രിയേൽ’ എന്ന പേര് ഒരു ഹെബ്രായ പദമാണ്. ഈ പേരിന്റെ അർത്ഥം ‘ദൈവത്തിന്റെ ശക്തി’ എന്നാണ്. പരിശുദ്ധ കന്യകാമറിയം ദൈവപുത്രനെ പ്രസവിക്കുമെന്ന് അറിയിക്കുന്നതിന്റെ ചുമതലയുള്ള ദൈവത്തിന്റെ ദൂതനായി പുതിയ നിയമത്തിൽ ഗബ്രിയേലിനെ പരാമർശിക്കുന്നു.

2. ഡാനിയേൽ

ഡാനിയേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവം എന്റെ ന്യായാധിപൻ’ എന്നാണ്. പഴയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. സിംഹക്കൂട്ടിൽ എറിഞ്ഞിട്ടും ദൈവത്തിന്റെ സഹായത്താൽ ജീവനോടെ പുറത്തുവന്ന വ്യക്തിയാണ് ഡാനിയേൽ.

3. ഇമ്മാനുവേൽ

ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ‘ദൈവം നമ്മോടു കൂടെ’ എന്നാണ്. ഇതായിരിക്കും രക്ഷകന്റെ പേരെന്ന് ഏശയ്യാ പ്രവാചകൻ ഓർമ്മിപ്പിക്കുന്നുണ്ട്.

4. അബിഗയിൽ

‘പിതാവിന്റെ സന്തോഷം’ എന്ന് അർത്ഥമുള്ള ഒരു ഹീബ്രു നാമമാണ് അബിഗയിൽ. സാമുവേലിന്റെ ആദ്യ പുസ്തകത്തിന്റെ 25-ാം അധ്യായത്തിൽ അബിഗയിലിന് ദാവീദ് രാജാവിൽ നിന്നും ഒരു പുത്രൻ ഉണ്ടായതായി വിവരിക്കുന്നു. സ്ത്രീകളുടെ പേരാണിത്.

5. ബെലെൻ

ഈ പേരിന്റെ അർത്ഥം ‘അപ്പത്തിന്റെ വീട്’ എന്നാണ്. അത് യേശുവിന്റെ ജന്മസ്ഥലമാണ്.

6. ഡമാരിസ്

പുതിയ നിയമത്തിലെ ഒരു കഥാപാത്രമാണ് ഡമാരിസ്. ഈ പേരിന്റെ അർത്ഥം ‘സൗമ്യത’ അല്ലെങ്കിൽ ‘കാളക്കുട്ടി’ എന്നാണ്. അപ്പോസ്തല പ്രവൃത്തനങ്ങളിൽ വി. പൗലോസിന്റെ പ്രബോധനത്തിലൂടെ ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത സ്ത്രീകളിൽ ഡമാരിസ് ഉള്ളതായി കണക്കാക്കപ്പെടുന്നു.

7. ഉല്പത്തി

ഉല്പത്തി എന്നത് ഒരു സ്ത്രീനാമമാണ്. ഇത് ബൈബിളിലെ ആദ്യത്തെ പുസ്തകം കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.