ചെറുപ്പത്തിൽ മണ്ടൻ എന്ന് മുദ്ര കുത്തപ്പെട്ട വിശുദ്ധൻ

  പലരും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറുന്നത് സഹനങ്ങളുടെ തീച്ചൂളയിൽ നിന്നാണ്. ലോകത്തിന്റെ ദൃഷ്ടിയിൽ പലപ്പോഴും ഭോഷത്വം ആയിരിക്കും പല വിശുദ്ധരുടെയും ജീവിതം. എന്നാൽ ദൈവതിരുമുമ്പിൽ അവരുടെ കുറവുകൾക്കും സഹനങ്ങൾക്കും മൂല്യം ഏറെയാണ്. ചെറുപ്പത്തിൽ പൊട്ടൻ, മണ്ടൻ, ആരോടും മിണ്ടാത്തവൻ എന്നിങ്ങനെ വിലയിരുത്തപ്പെട്ടും പിന്നീട് ലോകം വാഴ്ത്തുകയും ചെയ്ത ഒരു വിശുദ്ധനെക്കുറിച്ച് വായിച്ചറിയാം…

  ചെറുപ്പത്തിൽ സമൂഹം മണ്ടൻ എന്നു വിളിച്ച ആ വിശുദ്ധനാണ് പാദ്രെ പിയോ. ചെറുപ്പത്തിൽ സാധാരണ കുട്ടികളെപ്പോലെ തന്നെ ആയിരുന്നു പാദ്രെ പിയോയും. കൂട്ടുകാർക്കൊപ്പം നടന്ന ആ ബാലൻ ഒരിക്കലും പ്രാർത്ഥിക്കുന്നതായോ സാധാരണയിൽ കവിഞ്ഞ ആത്മീയത ഉണ്ടായിരുന്നതായോ ആരും ശ്രദ്ധിച്ചിരുന്നില്ല. നല്ല സ്വഭാവമായിരുന്നു എങ്കിലും ഉൾവലിഞ്ഞ സ്വഭാവത്തിനുടമയായ ആ ബാലനെ, മണ്ടൻ എന്നും ഒരു ഉപകാരവും ഇല്ലാത്തവൻ എന്നും മുദ്ര കുത്തിയിരുന്നു. കൂട്ടുകാർ ആരെങ്കിലും മോശമായ ഭാഷ ഉപയോഗിച്ചാൽ അത് കേൾക്കാൻ നിൽക്കാതെ ഓടുന്ന ആ കുട്ടിയെ മറ്റുള്ളവർ എപ്പോഴും കളിയാക്കിയിരുന്നു. പൊട്ടൻ എന്ന് വിളിച്ചു. അതുപോലെ തന്നെ ശാപവാക്കുകൾ ഉപയോഗിക്കുന്നത് കേൾക്കുമ്പോഴും പാദ്രെ പിയോ അവരിൽ നിന്ന് ഓടി അകന്നിരുന്നു.

  പാദ്രെ പിയോയെ പൊട്ടൻ എന്ന് വിളിച്ചത് ആ ബാലന്റെ സ്വഭാവസവിശേഷതകൾ മൂലമായിരുന്നു. ഒരുപക്ഷേ, അതൊരു പോസിറ്റീവ് മനോഭാവം ആയിരുന്നിരിക്കാം. കാരണം ആ മനോഭാവമാണ് ആ ബാലനെ തന്റെ വിശ്വാസത്തിന്റെ പേരിൽ ചുറ്റുമുളവരിൽ നിന്നും വ്യത്യസ്തനാക്കിയത്. വിശുദ്ധരുടെ ജീവിതം പലവിധത്തിൽ വ്യത്യസ്തമായിരിക്കും എന്ന് വി. പാദ്രെ പിയോ തന്റെ ജീവിതം കൊണ്ട് നമുക്ക് വെളിപ്പെടുത്തിത്തരുന്നു.

  ഒരു വിശുദ്ധനാകാൻ നിങ്ങൾ ഒരു മിസ്റ്റിക്ക് ആകേണ്ടതില്ല. ചിലപ്പോൾ, നിങ്ങൾ ഒരു ‘വാശിയേറിയ’ ആളായി മാറിയാൽ മതിയാകും. ഈ വാശി എന്നത് ലൗകിക കാര്യങ്ങളെ ഉപേക്ഷിക്കുന്നതിനുള്ള വാശി ആയിരിക്കണം എന്നു മാത്രം.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.