ലോകത്തിലെ തിന്മയെ പരാജയപ്പെടുത്തുവാൻ വി. ജോൺ പോൾ രണ്ടാമൻ പഠിപ്പിക്കുന്ന കാര്യം

ലോകത്തിലെ തിന്മയെയും അക്രമത്തെയും നന്മയിലൂടെ മാത്രമേ പരാജയപ്പെടുത്താൻ കഴിയൂ എന്ന് ഉറച്ചു വിശ്വസിച്ച ആളാണ് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ. പ്രത്യേകിച്ച് ലോകത്തിൽ തിന്മയും അക്രമവും വർദ്ധിച്ചു വരുന്ന ഒരു കാലത്തിൽ നന്മ വളരേണ്ടത് ആവശ്യമാണ്. തിന്മ നിറഞ്ഞ സാഹചര്യവുമായി പോരാടുമ്പോൾ ജാഗ്രത ആവശ്യമാണെന്ന് വി. ജോൺ പോൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അത് എപ്രകാരമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

2005 -ലെ ലോക സമാധാന ദിനത്തിൽ പാപ്പാ ഇപ്രകാരം നമ്മെ ഓർമ്മിപ്പിക്കുന്നു: “തിന്മയെ നന്മകൊണ്ട് ജയിക്കുക എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഞാൻ കടമെടുക്കുന്നു. തിന്മയെ ഒരിക്കലും തിന്മകൊണ്ട് പരാജയപ്പെടുത്തുവാൻ സാധിക്കുകയില്ല. നന്മകൊണ്ട് മാത്രമേ സാധിക്കൂ. ഇത് ഇന്നത്തെ ലോകത്തിൽ വളരെ വെല്ലുവിളി നിറഞ്ഞ സന്ദേശമായിരിക്കും. പ്രത്യേകിച്ചും ലോകത്തിലെ തിന്മയുടെ ഭീഷണി ഉണ്ടാകുമ്പോൾ” – പാപ്പാ പറഞ്ഞു.

ഇന്നത്തെ അവസ്ഥയിൽ, ലോകത്തിൽ തിന്മയുടെ വിവിധ വശങ്ങൾ പ്രകടമാകുന്നത് കാണുവാൻ കഴിയും. സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥത, അരാജകത്വം, യുദ്ധം, അനീതി, അക്രമപ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ എല്ലാം സമൂഹത്തിൽ നടക്കുകയാണ്. നന്മതിന്മകളുടെ പരസ്പരവിരുദ്ധമായ അവകാശവാദങ്ങൾക്കിടയിൽ നല്ല വഴി തിരഞ്ഞെടുക്കാൻ മനുഷ്യ കുടുംബം അടിയന്തിരമായി ദൈവം തന്നെ നൽകിയ ധാർമ്മിക മൂല്യങ്ങളുടെ അവകാശം സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.  ഇക്കാരണത്താൽ, തിന്മയെ അതിജീവിക്കാൻ ദൃഡനിശ്ചയത്തോടെ പ്രയത്നിക്കണം.  പാപ്പാ ലോകത്തെ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.