എന്തുകൊണ്ടാണ് അസീസിയിലെ വിശുദ്ധ ക്ലാര ടെലിവിഷനുകളുടെയും കമ്പ്യൂട്ടർ സ്‌ക്രീനുകളുടെ മധ്യസ്ഥയായിരിക്കുന്നത്?

ടെലിവിഷനുകളുടെയും കമ്പ്യൂട്ടർ സ്‌ക്രീനുകളുടെയും മദ്ധ്യസ്ഥയാണ് അസീസിയിലെ വി. ക്ലാര. വി. ഫ്രാൻസിസിന്റെ ആദ്യകാല അനുയായിയായ ഈ വിശുദ്ധ, ദി ഓർഡർ ഓഫ് പുവർ ലേഡീസ് എന്ന സന്യാസ സഭ സ്ഥാപിച്ചു. പിന്നീട് അവർ പുവർ ക്ലെയേഴ്സ് എന്നറിയപ്പെട്ടു. ടെലിവിഷനുകളുടെയും കമ്പ്യൂട്ടർ സ്‌ക്രീനുകളുടെയും മധ്യസ്ഥയായി വി. ക്ലാരയെ വണങ്ങുന്നതിനു പിന്നിലൊരു കഥയുണ്ട്.

ജീവിതത്തിന്റെ അവസാന നാളുകളിൽ അസുഖം ബാധിച്ച് അവർക്ക് പള്ളിയിൽ പോകാൻ കഴിഞ്ഞില്ല. ഒരു ദിവസം മുഴുവൻ കുർബാനയുടെ ചിത്രങ്ങളും ശബ്ദങ്ങളും വിശുദ്ധയുടെ മുറിയുടെ ചുമരിൽ പൂർണ്ണമായും പ്രത്യക്ഷപ്പെട്ടു. ഈ കഥ പയസ് പന്ത്രണ്ടാമൻ മാർപാപ്പയ്ക്ക് നന്നായി അറിയാമായിരുന്നു. അങ്ങനെ 1957-ൽ അദ്ദേഹം വിശുദ്ധ ക്ലാരയെ തന്നെ ആ കാലഘട്ടത്തിലെ പുതിയ കണ്ടു പിടുത്തമായ – ടെലിവിഷന്റെ – രക്ഷാധികാരിയായി നാമകരണം ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകളിൽ, “ഒരു അത്ഭുതകരമായ ഉപകരണമാണ്… അത് വളരെ വലിയ സമ്പത്തിന്റെയും ആഴത്തിലുള്ള പ്രശ്‌നങ്ങളുടെയും ഉറവിടമാകാം.” അതുകൊണ്ടാണ് അദ്ദേഹം എളിമയിലും ദാരിദ്ര്യത്തിലും ദൈവസ്നേഹത്തിലും മുഴുകിയ ഒരു വിശുദ്ധയെ അതിന്റെ രക്ഷാധികാരിയായി തിരഞ്ഞെടുത്തത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.