
“ബൈബിൾ വായിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ബൈബിളിനെ അറിയുക എന്നതല്ല, ദൈവത്തെ അറിയുക എന്നതാണ്” – ജെയിംസ് മെറിറ്റ് പറയുന്നു. ബൈബിൾ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് നിരവധി പ്രശസ്ത തത്ത്വചിന്തകരും പറഞ്ഞിട്ടുണ്ട്.
നാം എല്ലാ ദിവസവും ബൈബിൾ വായിക്കണം. അവിടുത്തെ വചനം അവഗണിക്കരുത്. ദൈവത്തിന് നമ്മോട് പറയാൻ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്, നമ്മുടെ ബൈബിളാണ് ദൈവത്തെ മനസ്സിലാക്കാനും സംസാരിക്കാനുമുള്ള ഏറ്റവും നല്ല മാർഗം. വിശ്വാസികൾ എന്ന നിലയിൽ നാം ദിവസവും ബൈബിൾ വായിക്കണം. ദൈവം തന്റെ വചനത്തിലൂടെ നമ്മോട് ഏറ്റവും വ്യക്തമായി സംസാരിക്കുന്നു. ആദ്യം ഇത് ഒരു ബുദ്ധിമുട്ടായിരിക്കാം, എന്നാൽ നിങ്ങൾ തിരുവെഴുത്ത് എത്രയധികം വായിക്കുന്നുവോ അത്രയധികം നിങ്ങൾ അത് ആസ്വദിക്കും. നാം ബൈബിൾ വായിക്കുന്നതിലൂടെ അവനിൽ നിന്ന് കേൾക്കാനും അവന്റെ നിയമമനുസരിച്ച് ജീവിക്കാൻ പഠിക്കാനും കഴിയും.
ദിവസവും ബൈബിൾ വായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചില ബൈബിൾ വാക്യങ്ങൾ ഇതാ:
1. “വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു” ( 2 തിമോത്തി 3:16 ).
2. ” ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് കവചമാണ്” ( സുഭാ. 30:5 ).
3. “ആരുടെ വചനത്തെ ഞാൻ പ്രകീർത്തിക്കുന്നുവോ, ആ ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു; മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” ( സങ്കീ. 56:4 ).
4. “ഞാൻ വിശ്വസ്തതയുടെ മാർഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങൾ എന്റെ കൺമുൻപിൽ ഉണ്ട്” ( സങ്കീ. 119: 30 ).
5. “യുവാവു തന്റെ മാർഗം എങ്ങനെനിർമലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ തേടുന്നു; അങ്ങയുടെ കൽപന വിട്ടുനടക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ!” ( സങ്കീ. 119:9 ).