അനുദിന ജീവിതത്തിൽ ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലർത്താൻ സഹായിക്കുന്ന പ്രാർത്ഥന

അനുദിന ജീവിതത്തിൽ നമുക്ക് നമ്മുടേതായ ഒരുപാട് ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കാനുണ്ട്. ജോലിസ്ഥലത്തും വീട്ടിലുമായി നമ്മുടെ വിശ്വസ്തത കൂടുതൽ ആവശ്യപ്പെടുന്ന അനേകം കാര്യങ്ങളാണ് ഓരോ ദിവസവും നമ്മെ കാത്തിരിക്കുന്നത്. എന്നാൽ പലപ്പോഴും അലസതയോ, മടുപ്പോ മൂലം എളുപ്പമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ നാം പ്രലോഭിതരാകുന്നുണ്ട്. ഇത്തരം എളുപ്പമാർഗ്ഗങ്ങൾ നമ്മുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നവയുമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ മാതൃകയാക്കാവുന്ന അല്ലെങ്കിൽ മാദ്ധ്യസ്ഥം തേടാവുന്ന ഒരു വിശുദ്ധനാണ് ബ്രിണ്ടിസിയിലെ വി. ലോറൻസ്.

അദ്ദേഹം തന്റെ കർത്തവ്യങ്ങളിൽ തീക്ഷ്ണതയുള്ളവനും ദൈവം തനിക്കായി അടയാളപ്പെടുത്തിയ ദൗത്യം നിറവേറ്റാൻ ഉത്സുകനുമായിരുന്നു. ഈ വിശുദ്ധനെപ്പോലെ നമ്മെ ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യങ്ങൾ വിശ്വസ്തതയോടെ ചെയ്തുതീർക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കാം ഈ പ്രാർത്ഥനയിലൂടെ…

“ദൈവമേ, നീ ബ്രിണ്ടിസിയിലെ വി. ലോറൻസിനുമേൽ ഉപദേശത്തിന്റെയും ധൈര്യത്തിന്റെയും ആത്മാവിനെ വർഷിച്ചതുപോലെ എന്നിലും അങ്ങയുടെ ആത്മാവിനെ വർഷിക്കേണമേ. അങ്ങനെ അങ്ങയുടെ നാമം മഹത്വപ്പെടുത്തുന്നതിനും ആത്മാക്കൾ രക്ഷിക്കപ്പെടുന്നതിനും കാരണമാകട്ടെ. ഞങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് മനസിലാക്കാൻ വി. ലോറൻസിന്റെ മദ്ധ്യസ്ഥതയിൽ ഞങ്ങളെ അനുവദിക്കണമേ. അതിനായി അങ്ങയുടെ കാരുണ്യത്താൽ ഞങ്ങൾക്ക് ശക്തി നൽകേണമേ. നിങ്ങളുടെ പുത്രനായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം, പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ നിങ്ങളോടൊപ്പം ജീവിക്കുകയും വാഴുകയും ചെയ്യുന്ന ദൈവമേ അങ്ങേക്കു നന്ദി, ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.