ജപമാലയെക്കുറിച്ച് ഏഴ് മാര്‍പാപ്പമാര്‍ പറഞ്ഞ കാര്യങ്ങള്‍

കത്തോലിക്കാ സഭയിലെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണ് ജപമാല. സഭാതലവന്മാരിയിരുന്നിട്ടുള്ള എല്ലാ മാര്‍പാപ്പമാരും ജപമാലഭക്തരുമായിരുന്നു. അവരില്‍ ചിലരുടെ ജപമാലസ്‌നേഹം വെളിവാക്കുന്ന വാക്കുകള്‍ കേള്‍ക്കാം.

“എനിക്ക് നിങ്ങള്‍ക്കായി ഒരു ഉപദേശം നല്‍കാനുണ്ട്. ജപമാലയെ ഒരിക്കലും ഉപേക്ഷിക്കരുത്, ഒരിക്കലും. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക” – ഫ്രാന്‍സിസ് മാര്‍പാപ്പ

“യേശുവിനെയും അവിടുത്തെ ജീവിതത്തെയും അറിയാനും അനുസ്മരിക്കാനും സ്‌നേഹിക്കാനും വിശ്വസ്തത പുലര്‍ത്താനുമായി പരിശുദ്ധ ദൈവമാതാവ് നല്‍കിയിരിക്കുന്നതാണ് ജപമാല” – ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

“എല്ലാ ദിവസവും ജപമാല ചൊല്ലുക. എല്ലാ പ്രേഷിതരോടും ഞാന്‍ അപേക്ഷിക്കുന്നു, ജപമാലയുടെ പ്രാധാന്യവും അത് ചൊല്ലേണ്ട വിധവും ലോകത്തെ പഠിപ്പിക്കുക” – വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ

“ചൊല്ലാന്‍ എളുപ്പമുള്ള ലളിതമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാല” – ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പാപ്പ

“വിശുദ്ധ കുര്‍ബാനക്കു ശേഷം ഓരോ ക്രൈസ്തവനും ആദരവോടെ അനുഷ്ഠിക്കേണ്ട പ്രാര്‍ത്ഥനയാണ് ജപമാല” – പോള്‍ ആറാമന്‍ മാര്‍പാപ്പ

“കുടുംബത്തില്‍ ജപമാല ചൊല്ലുന്നവരാണ് നിങ്ങളെങ്കില്‍ സമാധാനം തേടി വേറൊരിടത്തും പോകേണ്ടതില്ല” വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ

“അനുദിനം ജപമാല ചൊല്ലുന്ന കുടുംബത്തിലേക്ക് ദൈവാനുഗ്രഹം ഒഴുകിയിറങ്ങും” – പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ