യുവജനങ്ങൾക്കായി ഫ്രാൻസിസ് പാപ്പാ നൽകുന്ന മൂന്നു നിർദ്ദേശങ്ങൾ

യുവജനങ്ങളെ ഈശോയോട് അടുപ്പിക്കാനായി ഫ്രാൻസിസ് പാപ്പാ മൂന്നു നിർദ്ദേശങ്ങൾ നൽകുകയാണ്. ജനുവരി 13 -ന് ഫ്രാൻസിൽ നിന്നുള്ള കാത്തലിക് ആക്ഷൻ പ്രതിനിധി സംഘത്തോട് സംസാരിക്കവെ ആയിരുന്നു പാപ്പാ ഈ നിർദ്ദേശങ്ങൾ നൽകിയത്. അവ ചുവടെ ചേർക്കുന്നു…

1. ദൈവികമൂല്യങ്ങൾ മുറുകെ പിടിക്കുക

എല്ലാവരിലും ദൈവം ഉണ്ടായിരുന്നെന്ന് മനസ്സിലാക്കാൻ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ചില സംഭവങ്ങൾ, നമ്മുടെ കുടുംബം, സാംസ്കാരിക, ക്രൈസ്തവ വേരുകൾ തുടങ്ങിയവ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കുടുംബത്തിൽ നിന്ന് കൈമാറ്റം ചെയ്തുവന്ന മൂല്യങ്ങളായ വിശ്വാസം, പരസ്പരസ്നേഹം, സഹാനുഭൂതി തുടങ്ങിയവ നാം ജീവിതത്തിലുടനീളം മുറുകെ പിടിക്കണം.

2. ദൈവവചനം അനുസരിച്ച് ജീവിക്കുക

എല്ലാ ദിവസവും കുറച്ചു സമയം വചന വായനക്കായി മാറ്റിവയ്ക്കുക. സ്വന്തം ജീവിതം ദൈവവചനത്തിന്റെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും നിങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുക. അതോടൊപ്പം പ്രാർത്ഥനക്കും ആന്തരികതക്കും ആരാധനക്കും തുല്യപ്രാധാന്യം നൽകുകയും ചെയ്യുക.

3. എപ്പോഴും പ്രവർത്തനനിരതരായിരിക്കുക

നല്ല കാര്യങ്ങൾ ചെയ്യുന്നതിന് കൂടുതൽ പ്രാധ്യാനം നൽകുക. നമ്മുടെ വിശ്വാസം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാകരുത്; പിന്നെയോ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നതായിരിക്കണം. നമ്മൾ എപ്പോഴും പ്രവർത്തനനിരതരായിരിക്കണം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.