അഞ്ചാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അമ്പത്തിയൊമ്പതാം ദിനം, ഒക്ടോബർ 12, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിലെ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ അഞ്ചാമത്തെതാണ് ഇന്നത്തെ ചിന്താവിഷയം.

പരിശുദ്ധ സ്നേഹത്തിൻ ദേവദ്രവ്യനുമാനമായിരിക്കുന്ന വിശുദ്ധ കുർബാനയിൽ എഴുന്നള്ളിയിരിക്കുന്ന ദിവ്യ രക്ഷിതാവേ! ഞങ്ങൾ പൂർണ്ണഹൃദയത്തോടു കൂടെ അങ്ങേ ആരാധിക്കുന്നു. പാപികൾ അങ്ങേ ബലിപീഠത്തിന്റെ സന്നിധാനത്തിൽ വച്ചുകൂടെയും വിചാരിപ്പാൻ തുനിയുന്ന സകല അശുദ്ധമായ നിരൂപണങ്ങൾക്കും ലജ്ജിപ്പാൻ തക്ക ദുരാശകൾക്കും പരിഹാരമായിട്ടു “നാഥ കൃത്യ” രായ മാലാഖമാരുടെ പരിശുദ്ധ ആഗ്രഹങ്ങളെയും അവരങ്ങേ സ്നേഹിക്കുന്ന അത്യന്ത സ്നേഹത്തെയും അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. പാപികളായ മനുഷ്യർ ബലിപീഠത്തിന്റെ സന്നിധിയിൽ വെച്ചു നടത്തുന്ന സകല അശുദ്ധമായ നിരൂപണങ്ങൾക്കും വിചാരങ്ങൾക്കും പരിഹാരമായിട്ടുള്ള ആരാധന പ്രകരണം ആണ് ഇത്. മാലാഖമാരുടെ പരിശുദ്ധമായ ആഗ്രഹങ്ങളിലും സ്നേഹത്തിലും മനുഷ്യൻ വളരുമ്പോൾ ഹൃദയം നിർമ്മലമാവുകയും ഹൃദയവിചാരങ്ങൾ പാവനമാവുകയും ചെയ്യും അതുവഴി മനുഷ്യ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹദായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.