ദിവ്യകാരുണ്യം: എല്ലാവരും പങ്കുവയ്ക്കുന്നവരാകണം എന്ന് ഓർമ്മപ്പെടുത്തുന്ന കൂദാശ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എൺപത്തിനാലാം ദിനം, ജൂലൈ 29, 2022

പങ്കുവയ്ക്കുന്ന ആനന്ദമാണ് ദിവ്യകാരുണ്യം. പങ്കുചേരുന്ന എല്ലാവരും പങ്കുവയ്ക്കുന്നവരാകണം എന്ന് ഓർമ്മപ്പെടുത്തുന്ന കൂദാശ.

കണ്ണു തുറന്നാൽ നമുക്കും ചുറ്റം ഇല്ലായ്മകളുടെ ഒരു ലോകത്തെ കാണാൻ കഴിയും. ആരോഗ്യമില്ലാത്ത, ആശ്രയമില്ലാത്ത, ആഹാരമില്ലാത്ത, തല ചായ്ക്കാൻ ഇടമില്ലാത്ത, പാർശ്വവത്കരിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങുടെ ഒരു ലോകം. ഇടമില്ലെന്നു പറഞ്ഞ് അടച്ചിട്ടിരിക്കുന്ന എന്റെ ഹൃദയസത്രത്തിനു മുമ്പിൽ ദിവസവും  തിരുക്കുടുംബത്തെപോൽ മുട്ടുന്ന കുറേ പേരുണ്ടാകും. അവർക്കു മുമ്പിൽ അടഞ്ഞ സത്രങ്ങളാകാതെ തുറക്കുന്ന പുൽക്കൂടുകളാകാം. ഉള്ളിലുള്ളതൊക്കെ പങ്കുവയ്ക്കാം.

ദിവ്യകാരുണ്യ ഈശോയുടെ പങ്കുവയ്ക്കുന്ന സ്നേഹത്തിന്റെ ഉദാത്തമാതൃകയായിരുന്നു ആലക്കളത്തിൽ മത്തായി അച്ചൻ. ഉള്ളതെല്ലാം പകുത്തുനൽകിയ സ്നേഹപിതാവ്. തന്റെ സായാഹ്നസവാരിയിൽ കയ്യിൽ കരുതിയിരുന്നവ ഇല്ലാത്തവരുമായി പങ്കുവയ്ക്കാൻ അവരുടെ വീടുകളിൽ എത്തിച്ചുനൽകാൻ സന്മനസ്സായ നല്ല പിതാവ്. ദിവ്യകാരുണ്യ സന്നിധിയിൽ നിന്ന് പങ്കുവയ്ക്കലിന്റെ ആനന്ദം സ്വന്തമാക്കിയ ആലക്കളത്തിലച്ചൻ
ദിവ്യകാരുണ്യമാകാനും ദിവ്യകാരുണ്യമേകാനും നമ്മെ വിളിക്കുന്നു.

ബ്ര. റിജോ ജോസഫ് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.