ഈശോയുടെ കരങ്ങളിൽ നമ്മുടെ ജീവിതനൗക സുരക്ഷിതം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിമൂന്നാം ദിനം, ജൂലൈ 18, 2022

ഒരു സെക്കന്റ്  പരിശുദ്ധ കുർബാനയുടെ സന്നിധിയിലിരിക്കുന്ന ക്രിസ്ത്യാനിക്കു ലഭിക്കുന്ന ഭാഗ്യത്തോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ ഭാഗ്യങ്ങളും നിസാരങ്ങളാണ്.

ഓരോ ദിവസവും വിശുദ്ധ അൾത്താരയിൽ ഈശോ മുറിയുന്നത് നമ്മൾ ഈശോയുടെ കൂടെ ആയിരിക്കാനാണ്. നമുക്കു വേണ്ടിയാണ് ഈശോ കുർബാനയായത്. ഈശോയുടെ കൂടെ ആയിരിക്കുമ്പോൾ നമ്മുടെ പ്രതിസന്ധികൾക്കും അസ്വസ്ഥതകൾക്കും അവിടുന്ന് ഉത്തരം നൽകും. കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ഈശോയുടെ കരങ്ങളിൽ നമ്മുടെ ജീവിതനൗക സുരക്ഷിതമാണ്.

ഒരു ചിരട്ടക്കരി തീക്കനലിനോട് ചേർന്നിരിക്കുമ്പോൾ തീക്കനലാകുന്നു. ഇതുപോലെ ക്രിസ്തുവിനോടു ചേർന്നിരിക്കുമ്പോൾ നമ്മുടെയുള്ളിൽ ഉണ്ടായിരിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്ന നല്ല ഗുണങ്ങളൊക്കെ അവിടുന്ന് നമുക്കു തരും. നമ്മുടെ ബലഹീനതയിൽ അവിടുന്ന് ബലമാകും. നമ്മുടെ കുറവുകളെ അവിടുന്ന് നിറവുകളാക്കും. അതുകൊണ്ട് ഈശോയുടെ സാന്നിധ്യത്തിലായിരിക്കുന്ന ഒരാൾക്ക് കിട്ടുന്ന ഭാഗ്യത്തോട് തുലനം ചെയ്യുമ്പോൾ മറ്റെല്ലാ ഭാഗ്യങ്ങളും നിസാരങ്ങളാണ്.

ബ്ര. ജോസഫ് ജെ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.