ഈശോ ‘നാണംകെട്ട സ്നേഹിതൻ’

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ, നവംബർ 16, 2022 

അനുദിന ദിവ്യകാരുണ്യ സ്വീകരണം സാധാരണമല്ലാതിരുന്ന കാലത്തായിരുന്നു ബഹുമാനപ്പെട്ട പറേടത്തിൽ ജോസഫച്ചന്റെ സെമിനാരി പരീശീലനം. എന്നാൽ സെമിനാരിയിലെ ആദ്ധ്യാത്മിക നിയന്താവായിരുന്നു ജർമ്മൻകാരൻ കാസ്പറച്ചൻ. വൈദിക വിദ്യാർത്ഥികളെയെല്ലാം പ്രതിദിനം ദിവ്യകാരുണ്യ സ്വീകരണം നടത്താൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. ആ അനുഭവത്തെപ്പറ്റി പറേടത്തിലച്ചൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “പ്രതിദിനം ദിവ്യകാരുണ്യം സ്വീകരിച്ചു തുടങ്ങിയതു മുതൽ എന്റെ പ്രത്യേക ഭക്തിവിഷയം വിശുദ്ധ കുർബാനയായിത്തീർന്നു. എന്റെ ദിവ്യകാരുണ്യ ഈശോ എന്നെ അനന്തമായി സ്നേഹിക്കുന്നുണ്ടെങ്കിലും എന്റെ പ്രതിസ്നേഹം എത്രയോ തുച്ഛവും പുക പിടിച്ചതുമാണെന്ന് ലോകസമക്ഷം ഞാൻ ഏറ്റു പറയുന്നു.

എന്റെ ഈശോയുടെ സ്നേഹത്തിനാകട്ടെ ഒരിക്കലും കുറവ് വരുന്നില്ല. എണ്ണമില്ലാത്ത നന്ദിഹീനതകൾ എന്നിൽ കണ്ടിട്ടും അവിടുന്ന് എന്നെ തള്ളിക്കളഞ്ഞട്ടില്ല. എന്റെ കുറ്റങ്ങൾക്ക് മോചനം നൽകാൻ അങ്ങ് സർവ്വദാ സന്നദ്ധനായിരിക്കുന്നു. വാസ്തവത്തിൽ പച്ചമലയാളത്തിൽ പറയുന്നതായാൽ ഈശോമിശിഹാ ‘നാണംകെട്ട സ്നേഹിതൻ’ തന്നെ.

മനുഷ്യന്റെ പിറകെ നടന്നു സ്നേഹിക്കുന്ന ഒരു ദൈവം. ‘നാണംകെട്ട സ്നേഹിതൻ’ എന്ന പ്രയോഗം ഈശോയിലൂടെ പ്രകടമായ ദൈവപിതാവിന്റെ അനന്തസ്നേഹവും കാരുണ്യവുമാണ്. ഇനിമേലിൽ പാപം ചെയ്യുകയില്ല എന്ന പ്രതിജ്ഞ ചെയ്ത ശേഷവും ബലഹീനരായ മനുഷ്യർ പാപം ചെയ്യുന്നു. എന്നിരുന്നാലും മനുഷ്യമക്കളോടുള്ള സ്നേഹത്തിൽ പരിധികളില്ലാത്ത ഈശോ മനുഷ്യനു വേണ്ടി അലഞ്ഞുനടക്കുന്നു. ആ സ്നേഹവലയത്തിൽ നമുക്കും അഭയം പ്രാപിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.