ആറാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപതാം ദിനം, ഒക്ടോബർ 13, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിലെ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ ആറാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

ലോകത്തിന്റെ പാപങ്ങളെ നീക്കുന്ന കറയില്ലാത്ത ചെമ്മരിയാട്ടിൻ കുട്ടിയായ ദിവ്യ ഈശോയെ! അനന്തഭക്തി വണക്കത്തോടുകൂടി അങ്ങേ ആരാധിക്കുന്നു. ദിവ്യപൂജയുടെ നേരത്തിൽ അങ്ങേ സമക്ഷത്തിൽ വച്ചു നടക്കുന്ന പാപികളുടെ അനാചാരം, ആകാത്ത കാഴ്ച, മര്യാദ ഇല്ലാത്ത നടപ്പ് മുതലായ ബഹുമാനഹീനങ്ങൾക്ക് പരിഹാരമായിട്ട് ‘താത്വകന്മാരെന്ന മാലാഖമാർ’ അങ്ങേ വണങ്ങുന്ന ആത്യന്ത എളിമയുള്ള നമസ്കാരങ്ങളെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിശുദ്ധ ബലിയർപ്പണത്തിൻ്റെ സമയത്തു നടക്കുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരമായിട്ടുള്ള ആരാധന പ്രകരണമാണിത്. കർത്താവിന്റെ വിശുദ്ധമായ അൾത്താരയെ വിശുദ്ധിയോടെ സമീപിക്കുവാനും പരിശുദ്ധ ജീവിതം നയിക്കുവാനുമുള്ള ക്ഷണത്തെയാണ് ഈ ആരാധന പ്രകരണം ഓർമിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.