ഇരുപത്തിയൊന്നാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപത്തിയഞ്ചാം ദിനം, ഒക്ടോബർ 30, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ ഇരുപത്തിയൊന്നാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

ഞങ്ങളുടെ ആത്മാവുകളുടെ സ്നേഹത്തിന് യോഗ്യമണവാളനായ ഈശോയേ, ഞങ്ങളുടെ കർത്താവേ, വിശുദ്ധ കുർബാന കൈക്കൊള്ളുന്ന നേരത്തിൽ തന്നെയും നിന്റെ പേരിൽ അനേകരിലുണ്ടായ ഭക്തിക്കുറവുകൾക്കും ഉദാസീനതക്കും പരിഹാരമായിട്ട് ഭക്തിയുടെ ആധിക്യത്താൽ പരിശുദ്ധ കന്യാസ്ത്രീകളുടെ ഭക്തിയും സ്നേഹവുമുള്ള ജപധ്യാനങ്ങളെയും അത്യന്തസ്നേഹത്തെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഈശോ നമ്മുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലും വാഴാൻ വരുന്ന പരിശുദ്ധ കുർബാന സ്വീകരണത്തിൽ നമ്മൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് ഇരുപത്തിയൊന്നാമത്തെ ജപത്തിന്റെ ആശയം. വിശുദ്ധ കുർബാന കൈക്കൊള്ളുന്ന നേരത്ത് മനസിലുണ്ടാകുന്ന ഭക്തിക്കുറവും ഉദാസീനതയും വിശുദ്ധ കുർബാനയുടെ ശക്തിവിശേഷം നമുക്ക് അനുഭവവേദ്യമാക്കുന്നതിന് കുറവ് വരുത്തുന്നു. യോഗ്യതയോടു കൂടി വിശുദ്ധ കുർബാന ഉൾക്കൊള്ളുമ്പോഴേ ജീവിതത്തിൽ ദൈവീകശക്തി സ്വയം അനുഭവിക്കാൻ നമുക്ക് കഴിയൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.