ഇരുപതാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപത്തിനാലാം ദിനം, ഒക്ടോബർ 29, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ ഇരുപതാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

പരിപൂർണ്ണ പരിശുദ്ധ കർത്താവായ ഈശോതമ്പുരാനേ, അത്യന്ത ഭയഭക്തികളോടു കൂടി അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. കർത്താവേ, അങ്ങേക്ക് എത്രയും പ്രിയ സുഗന്ധപുണ്യമായ വിരക്തിക്ക് വിരോധമായി മനുഷ്യരാൻ ഇതുവരെയും ചെയ്യപ്പെട്ട പാപദ്രോഹങ്ങൾക്കു പരിഹാരമായി, സന്യാസികളുടെ ഊനമില്ലാത്ത വിരക്തത്തെയും പരിശുദ്ധ കന്യാസ്ത്രീകളുടെ ക്രമ മര്യാദ അടക്കങ്ങളെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിരക്തി എന്ന പുണ്യത്തിന്റെ ശ്രേഷ്ഠതയാണ് 21 ആരാധനാ പ്രകരണത്തിന്റെ കാതൽ. ദൈവത്തിന് എത്രയും പ്രിയ സുഗന്ധപുണ്യമാണ് വിരക്തി. സന്യസ്ത ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവർക്ക് യഥാർത്ഥ വിരക്തജീവിതത്തിലൂടെ ഈശോമിശിഹാക്ക് സജീവസാക്ഷ്യം വഹിക്കാൻ കടമയും അവകാശവുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.