പത്തൊൻപതാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപത്തിമൂന്നാം ദിനം, ഒക്ടോബർ 28, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ പത്തൊൻപതാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

മാലാഖമാരുടെ ദിവ്യ അപ്പമായ ഈശോതമ്പുരാനേ! അങ്ങുന്ന് മനുഷ്യർക്ക് ദിവ്യഭോജനമായിട്ടും സ്വയം തന്നരുളിയതിനെക്കുറിച്ച് നന്ദി നിറഞ്ഞ സ്നേഹത്തോടു കൂടെ അങ്ങേ സ്തുതിച്ചാരാധിക്കുന്നു. അങ്ങുന്ന് കൽപിച്ച ഉപവാസം, ശുദ്ധഭോജനം മുതലായ കൽപനകൾക്ക് വിരോധമായ ഭോജനപ്രിയം, മദ്യപാനം മുതലായ പാപങ്ങൾക്ക് പരിഹാരമായിട്ട് അങ്ങയെ പരിശുദ്ധ സന്യാസികൾ തപോധനന്മാർ മുതലായവർ അനുഷ്ഠിക്കുന്ന ഉപവാസങ്ങളെയും മറ്റു ഭക്തിയുള്ളവരുടെ ഭോജനമിതത്വത്തെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഭക്ഷണകാര്യങ്ങളിലുള്ള മിതത്വത്തിലൂടെ ദൈവിക കൽപനകൾക്കനുസൃതം ജീവിക്കാനുള്ള ആഹ്വാനമാണ് ഈ ആരാധന പ്രകരണത്തിന്റെ കേന്ദ്ര ആശയം. മാലാഖമാരുടെ ദിവ്യ അപ്പമായ ഈശോതമ്പുരാനെ ഹൃദയത്തിൽ സ്വീകരിച്ച് ആരാധിക്കാൻ തുടങ്ങുമ്പോൾ ജീവിതത്തിൽ പരിവർത്തനങ്ങളും വ്യതിയാനങ്ങളും സംഭവിക്കും. നന്മയിൽ വളരാനും തിന്മയെ പിഴുതെറിയാവാനും അപ്പമായവനെ സ്നേഹിച്ചാൽ നമുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.