പതിനേഴാമത്തെ ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി എഴുപത്തിയൊന്നാം ദിനം, ഒക്ടോബർ 26, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ പതിനേഴാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

അളവില്ലാത്ത മഹിമപ്രതാപമുള്ള കർത്താവായ ഈശോതമ്പുരാനേ! അങ്ങേ മഹത്വത്തിന് ശരിയായ ആരാധനാ നമസ്കാരങ്ങളെ അങ്ങേക്ക് അണയ്ക്കാൻ മനുഷ്യരാൽ കഴിയുന്നതല്ലായെങ്കിലും ഞങ്ങളുടെ ശക്തിക്കൊത്ത പോലെ എത്രയും ഭയഭക്തിയോടു കൂടി അങ്ങേ ആരാധിക്കുന്നു. അങ്ങേ തിരുനാമത്തിൽ ചെയ്യപ്പെട്ട കള്ളയാണ, സത്യം മുതലായവയ്ക്ക് പരിഹാരമായിട്ട് വേദപാരംഗതന്മാരുടെയും മറ്റു ധർമ്മശാസ്ത്രികളും അങ്ങേ സ്തുതിയായി ചെയ്ത അമൃതപ്രസംഗങ്ങളെയും എഴുതിയുണ്ടാക്കിയ ഭക്തി നിറഞ്ഞ കീർത്തനങ്ങളെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഈശോയുടെ മഹത്വത്തിന് ശരിയായ ആരാധന നമസ്കാരങ്ങൾ അർപ്പിക്കുക മനുഷ്യന് അസാധ്യമാണ്. നമുക്കു മുമ്പ് ജീവിച്ച വിശുദ്ധരുടെയും വേദസാക്ഷികളുടെയും നമസ്കാരങ്ങളും കീർത്തനങ്ങളും ഇതിന് സഹായകരമാണ്. ദൈവമഹത്വത്തിന് മുമ്പിൽ ദൈവത്തിന്റെ വലുപ്പത്തെ അംഗീകരിച്ച് നമ്രശിരസ്സരായി നിൽക്കുമ്പോൾ തന്നെ ദൈവമഹത്വത്തെ നാം ഏറ്റുപാടുകയാണ് ചെയ്യുന്നത്. ഇന്നേ ദിവസം ദൈവത്തിനു മുമ്പിൽ അവിടുത്തെ മഹത്വത്തെ അനുഭവിച്ചറിഞ്ഞു ജീവിച്ച വിശുദ്ധരുടെ മാതൃകകൾ സ്വന്തമാക്കുകയും അവരുടെ പ്രാർത്ഥനകളും കീർത്തനങ്ങളും നമ്മുടെ വ്യക്തിപരമായ പ്രാർത്ഥനകൾക്കും വിചിന്തനങ്ങൾക്കും വിഷയമാക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.