പതിനഞ്ചാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിയൊമ്പതാം ദിനം, ഒക്ടോബർ 24, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ പതിനഞ്ചാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

സർവ്വനന്മകളുടെയും പൂർണ്ണനിക്ഷേപമായ ദിവ്യ ഈശോയേ! സർവ്വത്തെയുംകാൾ ഭക്തിയോടും ആശയോടും കൂടി അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. ദുർമ്മാർഗികളായ അക്രമികൾ അങ്ങേ ദേവാലയത്തിൽ നടത്തിയ സകല കളവുകൾക്കും പരിഹാരമായിട്ട് അടിയങ്ങൾ അങ്ങേ വിശ്വസ്തരായ ശുശ്രൂഷികളെപ്പോലെ അങ്ങേക്ക് സ്തോത്രമായി കാഴ്ച വയ്ക്കുന്ന അല്പമായ ദ്രവ്യങ്ങളെയും ഭക്തിനിർഭരമായ കാഴ്ചകളെയും ഞങ്ങളെ തന്നെയും അങ്ങേക്ക് കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ദൈവത്തെ സർവ്വത്തെയുംകാൾ ഭക്തിയോടും ആശയോടും കൂടി സ്തുതിച്ചാരാധിക്കുക എന്നത് ഒരു ഭക്തന്റെ ഏറ്റവും വലിയ കടമയാണ്. സകല നന്മകളുടെയും നിക്ഷേപമായി പരിശുദ്ധ ത്രീത്വത്തെ കാണുന്ന വ്യക്തികൾക്കു മാത്രമേ ദൈവത്തിന് പരമമായ ആരാധനയും സ്തുതിയും മഹത്വവും അർപ്പിക്കാനാവൂ. അതിനാൽ ഏതു സാഹചര്യത്തിലും ദൈവേഷ്ടത്തിനനുസൃതം ജീവിക്കാനും കൃപക്കു മേൽ കൃപ സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രീത്വവുമായി ഗാഢമായ ബന്ധത്തിൽ വളരാനും നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.