പതിനാലാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിയെട്ടാം ദിനം, ഒക്ടോബർ 23, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ പതിനാലാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

അത്യന്തസ്നേഹമുള്ള നല്ല ഇടയനായ ദിവ്യ ഈശോയേ! വലിയ സ്നേഹത്തിന്റെ  ദിവ്യമാതൃകയേ, എത്രയും വലിയ വണക്കത്തോടു കൂടി അങ്ങേ ഞങ്ങൾ ആരാധിക്കുന്നു. അങ്ങേ തിരുകൽപ്പനകൾക്ക് വിരോധമായി വിചാരിച്ച ദുരഭിപ്രായങ്ങൾക്കും മനസിൽ ജ്വലിപ്പിച്ച കോപത്തിനും പരിഹാരമായിട്ട് വേദസാക്ഷികളുടെ ക്ഷമയെയും അവർ തങ്ങളെ വേദപ്പിക്കുന്നവർക്കു വേണ്ടി ചെയ്ത പ്രാർത്ഥനകളെയും കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ദൈവ തിരുകൽപനകൾക്ക് വിരോധമായി വിചാരിക്കുന്നതും ദുരഭിപ്രായം മനസിൽ ജ്വലിപ്പിക്കുന്നതും അതുവഴിയായി കോപം ഉണ്ടാകുന്നതും ദൈവഹിതത്തിന് എതിരും കൃപയുടെ പ്രവാഹത്തിന് തടസം നിൽക്കുന്നതുമാണ്. അതിനാൽ ദൈവകൽപനകളെ ഹൃദയം കൊണ്ട് സ്വീകരിക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനും സകല മനുഷ്യരും സന്നദ്ധരായിരിക്കണം. ദൈവകൽപനകൾക്ക് വിരോധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ദുഷ്ചെയ്തികൾക്ക് പരിഹാരമായി ദൈവകൽപനകളെ ഹൃദയം കൊണ്ട് സ്വീകരിക്കാൻ നമുക്ക് തയ്യാറാകാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.