പതിമൂന്നാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിയേഴാം ദിനം, ഒക്ടോബർ 22, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാ പ്രകരണങ്ങളിൽ പതിമൂന്നാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

സകല പിതാക്കളെയുംകാൾ ദയ നിറഞ്ഞ പിതാവും സ്നേഹത്തിന് യോഗ്യനുമായ ദിവ്യ രക്ഷിതാവേ! എത്രയും വലിയ സ്നേഹത്തോടു കൂടെ ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. അങ്ങുന്ന് അനന്തസ്നേഹത്തോടു കൂടി മക്കളായി സ്വീകരിച്ച മനുഷ്യപുത്രരുടെ അവിശ്വാസത്തിനും നന്ദികേടിനും പാപദ്രോഹങ്ങൾക്കും പരിഹാരമായിട്ട് അങ്ങേ ശ്ലീഹന്മാരുടെ ധൈര്യമുള്ള വിശ്വാസത്തെയും ദയ നിറഞ്ഞ സ്നേഹത്തെയും ധർമ്മ നടപടികളെയും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിശുദ്ധ കുർബാനയിൽ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരമായി ദിവ്യകാരുണ്യ പ്രേഷിതർക്ക് ആവശ്യമുള്ള മൂന്ന് ഗുണങ്ങൾ പതിമൂന്നാമത്തെ ആരാധനാ പ്രകടനത്തിൽ ആലക്കളത്തലച്ചൻ പഠിപ്പിക്കുന്നു. ശ്ലീഹന്മാരുടെ ധൈര്യമുള്ള വിശ്വാസം, ദയ നിറഞ്ഞ സ്നേഹം, ധർമ്മ നടപടികൾ ഇവ മൂന്നുമാണ് നാം സ്വയാത്തമാക്കേണ്ടത്. ഇവ മൂന്നും നാം ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ വലിയ സ്നേഹത്തോടെ ദിവ്യകാരുണ്യ ഈശോയെ നമുക്ക് ആരാധിക്കാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.