പന്ത്രണ്ടാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിയാറാം ദിനം, ഒക്ടോബർ 19, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ പന്ത്രണ്ടാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

അറുതിയില്ലാത്ത സ്നേഹത്തിന് യോഗ്യനായിരിക്കുന്ന ഈശോതമ്പുരാനേ! തിരുവചനങ്ങളാൽ വെളിപ്പെടുകയും കത്തോലിക്ക തിരുസഭ വഴിയായി പഠിപ്പിക്കുകയും എണ്ണമില്ലാത്ത പ്രത്യക്ഷങ്ങളാൽ സ്ഥിരപ്പെടുത്തുകയും ചെയ്ത ദൈവരഹസ്യമായ വിശുദ്ധ കുർബാനയിൽ അങ്ങുന്ന് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഉറപ്പോടു കൂടി വിശ്വസിച്ച് അനന്തമായ സ്നേഹത്തോടു കൂടി ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. ഈ പരമ ദിവ്യകാരുണ്യത്തിൽ അങ്ങുന്ന് പൂർണ്ണമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് അവിശ്വാസികൾ സംശയിച്ച അന്യായസംശയങ്ങൾക്ക് പരിഹാരമായി ദൈവദർശനങ്ങളെയും അരുളപ്പാടുകളെയും ഭക്തിപൂർവ്വം കൈക്കൊണ്ട് ദീർഘദർശികളുടെ ശ്രവണത്തെ കർത്താവേ, അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിശുദ്ധ കുർബാനയിൽ ഈശോ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഉറപ്പോടു കൂടി വിശ്വസിക്കുകയും ആ അനന്തസ്നേഹത്തെ ഹൃദയം തുറന്ന് ആരാധിക്കുകയും ചെയ്യുക എന്നത് ഓരോ ദിവ്യകാരുണ്യ പ്രേഷിതന്റെയും പ്രഥമമായ കടമയും ഉത്തരവാദിത്വവുമാണ്. ദിവ്യകാരുണ്യ സാന്നിധ്യത്തിന്നു ജീവിതം കൊണ്ട് സാക്ഷ്യം നൽകുക. പരമ ദിവ്യകാരുണ്യമായ വിശുദ്ധ കുർബാനയെ സംശയിച്ചാൽ നാമും അവിശ്വാസികളുടെ ഗണത്തിലാകും. അത്തരം ആൾക്കാരുടെ വിശ്വാസരാഹിത്യത്തിനു പരിഹാരം ചെയ്യുക എന്നതും നമ്മുടെ സവിശേഷമായ ഉത്തരവാദിത്വമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.