പതിനൊന്നാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിയഞ്ചാം ദിനം, ഒക്ടോബർ 18, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ പതിനൊന്നാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

കുറയാത്ത കരുണാസമുദ്രമായ ദിവ്യ ഈശോ തമ്പുരാനേ! അടിയങ്ങൾ മഹാപാപികൾ ആയിരുന്നാലും അങ്ങേ അനുഗ്രഹത്താൽ ശരണപ്പെട്ട് കൃപയുടെ സിംഹാസനത്തിങ്കൽ അങ്ങേ ആരാധിക്കുന്നു. അങ്ങയുടെ തിരുഹൃദയത്തിന് ചേരാത്ത ദ്രോഹമായിട്ട് അങ്ങേ ദയയിൽ ഭയപ്പെടുന്ന ചില പാപികളുടെ കുരുടത്വമുള്ള ശരണക്കേടിന് പരിഹാരമായിട്ടും പരിശുദ്ധ പൂർവ്വപിതാക്കന്മാർ അങ്ങയെ വാഗ്ദാനത്തിൽ ഉറച്ചിരുന്ന മനോധൈര്യമുള്ള ശരണത്തെ കർത്താവേ, അങ്ങേക്ക് കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

കുറയാത്ത സ്നേഹത്തിന്റെ മഹാസമുദ്രമാണ് വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവസാന്നിധ്യം. സജീവനായ ദൈവത്തിന്റെ യഥാർത്ഥ സാന്നിധ്യം  ഉറച്ചു വിശ്വസിച്ചവരായിരുന്നു പൂർവ്വപിതാക്കന്മാർ. അവരുടെ മനോധൈര്യത്തിലേക്ക് ഓരോ വിശ്വാസിയും കടന്നുവരണം എന്നതാണ് ഈശോയുടെ വലിയ ആഗ്രഹം. ദൈവസന്നിധിയിൽ തിരുഹൃദയത്തിന് ചേരാത്ത രീതിയിൽ വ്യാപരിക്കുന്നത് ദൈവത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. അതിനു പരിഹാരമായി ദൈവത്തിന്റെ അനന്തതയിൽ ശരണപ്പെടുകയാണ് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം. വിശുദ്ധ കുർബാനയിലൂടെ ഈശോ നൽകുന്ന ദൈവത്തിന്റെ അനന്തനന്മയും കൃപയും നാമൊരിക്കലും ഭയപ്പെടുകയല്ല വേണ്ടത്; അതിനെയോർത്ത് ആത്മാവിൽ സന്തോഷിക്കുകയും ഹൃദയത്തിൽ ആനന്ദം കൊള്ളുകയും ചെയ്യണം എന്ന് ആലക്കളത്തിൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.