പത്താം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിനാലാം ദിനം, ഒക്ടോബർ 17, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ പത്താമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

പരലോകത്തിനും ഭൂലോകത്തിനും ആനന്ദമായിരിക്കുന്ന ദിവ്യ ഈശോയേ! ഞങ്ങളുടെ പൂർണ്ണഹൃദയത്തോടു കൂടി അങ്ങയെ ആരാധിക്കുന്നു. വിശുദ്ധ കുർബാന വഴിയായിട്ട് അനന്തസന്തോഷത്തോടെ ഞങ്ങളിൽ ഐക്യമാകുന്നതിന് അങ്ങ് മനുഷ്യപുത്രരെ വിളിക്കുന്ന ദയയെ അഗണ്യമാക്കി അനേകർ വെറുത്തുപേക്ഷിക്കുന്നു. ഈ നിന്ദക്കു പരിഹാരമായി ദൈവദൂതന്മാരുടെ വേഗത്തിലുള്ള കീഴ്വഴക്കത്തെയും അവർ അങ്ങേ കൃപയെ പുകഴ്ത്തുന്ന ഉപകാരസ്മരണാ സ്തോത്രങ്ങളെയും അങ്ങേക്ക് കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിശുദ്ധ കുർബാന വഴിയായി മനുഷ്യമക്കളോട് ഐക്യം സ്ഥാപിക്കാൻ ഈശോ അതിയായി ആഗ്രഹിക്കുന്നു. വിശുദ്ധ കുർബാനയിൽ ഈശോയോട് ഐക്യം സ്ഥാപിക്കുക എന്നതാണ് ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യം. എത്രമാത്രം സന്തോഷത്തോടെ ഈശോയുമായി വിശുദ്ധ കുർബാനയിൽ ഐക്യപ്പെടുന്നുവോ അത്രമാത്രം ജീവിതസംതൃപ്തി നമുക്ക് ലഭിക്കും. ഈശോയുടെ മഹത്തായ ഈ ക്ഷണത്തെ അവഗണിക്കുന്നവർ ദൈവകൃപയുടെ സ്രോതസ്സിൽ നിന്ന് ഓടിയകലുകയാണ് ചെയ്യുക. ദൈവതിരുമനസിന് വേഗത്തിൽ കീഴടങ്ങുന്ന ദൈവദൂതന്മാരുടെ സ്വഭാവസവിശേഷതകൾ ക്രിസ്തുശിഷ്യരിൽ ഉണ്ടാകുമ്പോഴേ വിശുദ്ധ കുർബാനയിലെ ഈശോയോട് ഹൃദയത്തിൽ ഐക്യപ്പെടാനും ജീവിതം സന്തോഷകരമാക്കാനും നമുക്ക് സാധിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.