എട്ടാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അറുപത്തിരണ്ടാം ദിനം, ഒക്ടോബർ 15, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധന പ്രകരണങ്ങളിൽ എട്ടാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

പരലോകത്തിലും ഭൂലോകത്തിലും സകലരാലും മുട്ടുകുത്തി സർവ്വരാധന നമസ്കാരം ചെയ്യപ്പെടുവാൻ യോഗ്യനായ സകല ലോകത്തിൻ ആദികാരണനായ കർത്താവേ! എത്രയും മഹാവണക്കത്തോടു കൂടി അങ്ങയെ ആരാധിക്കുന്നു. അങ്ങേയ്ക്ക് അപമാനമായി ചൊല്ലപ്പെട്ട സകല ദൂക്ഷണങ്ങൾക്കും പരിഹാരമായിട്ട്, പ്രാഥമികന്മാർ എന്ന മാലാഖമാർ സമർപ്പിക്കുന്ന അനന്തസ്തുതി പുകഴ്ചകളെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഇഹലോകത്തിലും പരലോകത്തിലും ആരാധനക്ക് യോഗ്യനായ ഈശോയെ സകല സൃഷ്ടികളും മുട്ടുകുത്തി ആരാധിക്കണമെന്ന് എട്ടാം ആരാധനപ്രകരണത്തിലൂടെ ആലക്കളത്തിലച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. മഹാവണക്കത്തോടെയും എളിമയോടെയും പരിശുദ്ധമായ ഹൃദയത്തോടെയും വേണം ഈശോയെ സമീപിക്കാൻ. കുർബാനയുടെ സന്നിധിയിൽ വിശുദ്ധിയോടും വിശ്വാസത്തോടും കൂടെ നിലകൊള്ളുമ്പോൾ വിശുദ്ധ കുർബാനയെ അപമാനിക്കുന്നവർക്ക് പരിഹാരമായി നമ്മുടെ ജീവിതം സമർപ്പിക്കുകയാണ് ചെയ്യുക. പരിശുദ്ധ കുർബാനയിൽ യേശു അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്യുക എന്നത് ഓരോ ദിവ്യകാരുണ്യ പ്രേഷിതന്റെയും കടമയും ഉത്തരവാദിത്വവുമാണ്. ആ ദൗത്യം നിർവ്വഹിക്കുമ്പോൾ മാലാഖമാരുടെ അനന്തസ്തുതി പുകഴ്ചകളെപ്പോലെ നമ്മുടെ സ്തുതികീർത്തനങ്ങളും ദൈവസന്നിധിയിൽ സ്വീകാര്യമായിത്തീരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.