ഏഴാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി  അറുപത്തിയൊന്നാം ദിനം, ഒക്ടോബർ 14, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനപ്രകരണങ്ങളിൽ ഏഴാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം.

കറയറ്റ പരിശുദ്ധതക്ക് ഉറവയും കാരണവുമായിരിക്കുന്ന ദിവ്യ ഈശോയേ!  ഞങ്ങളാൽ കഴിയുംവിധം ഭക്തിവണക്കങ്ങളോടു കൂടെ അങ്ങേ ആരാധിക്കുന്നു. യൂദാസ് സ്കറിയോത്ത എന്ന ദ്രോഹിക്ക് ശരിയായി വഴിതെറ്റിയ ചില ആകാത്ത കുരുക്കുകൾ ഘനമായ പാപത്താൽ അശുദ്ധമായ ആത്മാവോടു കൂടി ദിവ്യപൂജ ചെയ്ത് ശുദ്ധകുർബാന വഴിയായി അങ്ങേ ഉൾക്കൊള്ളുന്ന അക്രമദ്രോഹങ്ങൾക്ക് പരിഹാരമായിട്ട് ബലവത്തുക്കളായ മാലാഖമാരുടെ പരിശുദ്ധതയേയും അവർ അങ്ങേക്കു ചെയ്യുന്ന അനന്തഭക്തിയുള്ള ആരാധനകളെയും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പരിശുദ്ധിയുടെ ഉറവയും കാരണവും ഈശോയാണെന്ന് പഠിപ്പിക്കുന്നു. പരിശുദ്ധനായ ദൈവത്തെ ഹൃദയം കൊണ്ട് ആരാധിക്കുന്നതിലും ആ ദൈവത്തോട് വിധേയപ്പെടുന്നതിലും വീഴ്ച പറ്റിയ യൂദാസിന് ജീവിതത്തിലാകമാനം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. പരിശുദ്ധനായവൻ കൂടെ നടന്നിട്ടും അവനെ അറിയാതെ ജീവിച്ചാൽ നമ്മുടെ ജീവിതത്തിലും പരാജയങ്ങൾ പടിവാതിൽക്കൽ കാത്തുനിൽക്കുന്നു എന്ന സത്യം നമുക്ക് മറക്കാതിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.