നാലാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഅമ്പത്തിയെട്ടാം ദിനം, ഒക്ടോബർ 11, 2022 

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ നാലാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

അളവില്ലാത്ത കൃപയും ക്ഷമയുമുള്ള സർവ്വേശ്വരനായിരിക്കുന്ന ദിവ്യ ഈശോയേ, ഞങ്ങൾ എത്രയും വലിയ ഭക്തിവണക്കത്തോടു കൂടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേക്ക് ഏറ്റവും അരോചകമായി ഇരിക്കുന്ന ഞങ്ങളുടെ കോപം, വൈരാഗ്യം, പ്രതികാരം മുതലായ സകല അക്രമങ്ങൾക്കും പരിഹാരമായി ഭദ്രാസനന്മാരായ മാലാഖമാരുടെ മാറ്റമില്ലാത്ത സമാധാനത്തെയും സാധുത്വമുള്ള അടക്കത്തെയും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

നാലാമത്തെ ആരാധനാപ്രകടനത്തിൽ ഈശോയ്ക്ക് ഏറ്റവും അരോചകമായി തോന്നുന്ന മൂന്നു കാര്യങ്ങളെപ്പറ്റി ആലക്കളത്തിൽ അച്ചൻ പഠിപ്പിക്കുന്നു കോപം, വൈരാഗ്യം, പ്രതികാരം ഇവ മൂന്നുമാണ് അവ. ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സജീവസാന്നിധ്യം അനുസ്മരിക്കുകയും ആ സാന്നിധ്യത്തിന്റെ തണലിൽ നിരന്തരം ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുമ്പോൾ ഈശോയ്ക്ക് അരോചകമായി തോന്നുന്ന കാര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തിൽ നിന്ന് ചൂഴ്ന്നുകളയാൻ നമുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.