മൂന്നാം ആരാധനാ പ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഅമ്പത്തിയേഴാം ദിനം, ഒക്ടോബർ 10, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ മൂന്നാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

ഭൂവാസികൾക്ക് സത്യത്തെ തെളിയിക്കുന്ന നിത്യജ്ഞാനമായിരിക്കുന്ന ദിവ്യ ഈശോയേ, അത്യന്ത്യം എളിമയോടും വിനയത്തോടും കൂടി അങ്ങയെ ആരാധിക്കുന്നു. അടിയങ്ങൾ അങ്ങേക്ക് ദ്രോഹം ചെയ്തതിന് കാരണമായിരിക്കുന്ന ജന്മസിദ്ധമായ അറിവില്ലായ്മക്ക് പരിഹാരമായിട്ട് അങ്ങേപ്പക്കൽ നിന്ന് എത്രയും ജ്ഞാനപ്രകാശം കൈക്കൊണ്ട് “ജ്ഞാനാധിക്യരെന്നു മാലാഖമാർ അങ്ങേ പുകഴ്ത്തുന്ന ഉന്നതജ്ഞാനത്തെ അങ്ങേയ്ക്ക് ഞങ്ങൾ കാഴ്ചവയ്ക്കുന്നു.”

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

സത്യത്തെ തെളിച്ചുതരുന്ന ദിവ്യജ്ഞാനമായ ഈശോയെ ആരാധിച്ചുകൊണ്ടുള്ളതാണ് മൂന്നാമത്തെ ആരാധനാപ്രകരണം. എളിമയോടും വിനയത്തോടും കൂടി ദൈവസന്നിധിയിൽ വ്യാപരിക്കുമ്പോഴേ ദൈവികജ്ഞാനം നമുക്ക് ലഭിക്കുകയുള്ളൂ. ദൈവികജ്ഞാനം കരഗതമാക്കാനും അതുവഴി സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരാനും നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.