ഒന്നാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഅമ്പത്തിയഞ്ചാം ദിനം, ഒക്ടോബർ 08, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാപ്രകരണങ്ങളിൽ ആദ്യത്തേതാണ് ഇന്നത്തെ ചിന്താവിഷയം

സദാകാലവും ആരാധനക്ക് യോഗ്യനായ സർവ്വേശ്വരനും എന്റെ കർത്താവുമായിരിക്കുന്ന ദിവ്യ ഈശോയേ, ഭൂമുഖത്തിൽ അങ്ങേ അളവില്ലാത്ത മഹിമക്കുതക്ക ആരാധനാസ്തുതികളും അങ്ങേ അളവറ്റ സ്നേഹത്തിനുതക്ക പ്രതിസ്നേഹവും ചെയ്യപ്പെടാത്ത എല്ലായിടങ്ങളിലുമുള്ള ദേവാലയങ്ങളിലും അടിയൻ വന്ന് അങ്ങേ ആരാധിപ്പാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ സ്ഥലങ്ങളിലൊക്കെയിലും വരാൻ എന്നാൽ അസാധ്യമായിരിക്കുകയാൽ വണക്കക്കുറവായ അതാത് ദേവാലയങ്ങളിൽ വിചാരം വഴിയായി പ്രവേശിച്ച് യഹൂദര്‍ ദുഷ്ടക്രിസ്ത്യാനികൾ മുതലായവരാൽ എപ്പോഴും അങ്ങേക്ക് ചെയ്യപ്പെടുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരമായിട്ട് അങ്ങേ പ്രിയമാതാവിന്റെ സ്നേഹത്തെയും ആരാധനാസ്തുതികളെയും അങ്ങേ പീഠത്തിന്മേൽ കാണിക്കുകയായി കാഴ്ചവയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

പരിശുദ്ധ കുർബാനയിൽ ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരം ചെയ്യാനുള്ള നമ്മുടെ സഭാസ്ഥാപകന്റെ വലിയ തീക്ഷ്ണതയാണ് ഈ ആരാധനാപ്രകടന പ്രകരണത്തിൽ പ്രതിഫലിക്കുന്നത്. നമുക്കും ഭയഭക്തികളോടെ ദൈവത്തിന്റെ ആലയത്തെ സമീപിക്കുകയും ഭക്തിയാദരപൂർവ്വം ദിവ്യരഹസ്യങ്ങളുടെ മുമ്പിൽ വ്യാപരിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.