വിശുദ്ധ കുർബാന: സർവ്വേശ്വരൻ ചെയ്ത അത്ഭുതങ്ങളുടെ മുടിയും, ദയാകൃത്യങ്ങളുടെ തിലകവും, സകല ദിവ്യവര പ്രസാദം നിറഞ്ഞ നിധിയും

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അമ്പത്തിമൂന്നാം ദിനം, ഒക്ടോബർ 06, 2022

ആലക്കളത്തിലച്ചൻ രചിച്ച വിശുദ്ധ കുർബാനയുടെ ഒരു വർണ്ണനാസ്തോത്രം ആരംഭിക്കുന്നത് ഇപ്രകാരമാണ്: ” മനോവാക്കിലടങ്ങാത്ത പരമരഹസ്യമായ വിശുദ്ധ കുർബാനയേ! സർവ്വേശ്വരൻ ചെയ്ത അത്ഭുതങ്ങളുടെ മുടിയും, ദയാകൃത്യങ്ങളുടെ തിലകവും സകല ദിവ്യവര പ്രസാദം നിറഞ്ഞ നിധിയുമായിരിക്കുന്ന അങ്ങേ മഹിമയെ ഞാൻ ഏതു പ്രകാരം വർണ്ണിക്കേണ്ടു. പൂർവ്വകാലത്തിൽ മന്നാ എന്ന അപ്പം ആകാശത്തിൽ നിന്നും വർഷിച്ചതിനാൽ മഹാ ആശ്ചര്യമായി അതിനെ കൊണ്ടാടിയെങ്കിൽ ഇക്കാലത്തിൽ പരലോകനാഥനായ അങ്ങുന്നു തന്നെ ഭോജനമായി ഭൂലോകത്തിൽ ഇറങ്ങിവന്നിരിക്കുന്നത് എത്രയോ വലിയ ആശ്ചര്യം!

വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വളരെ ലളിതമായ ഒരു വ്യാഖ്യാനനമാണ് മത്തായി അച്ചൻ ഇവിടെ നൽകുന്നത് – “സർവ്വേശ്വരൻ ചെയ്ത അത്ഭുതങ്ങളുടെ മുടിയും, ദയാകൃത്യങ്ങളുടെ തിലകവും, സകല ദിവ്യവര പ്രസാദം നിറഞ്ഞ നിധിയും” ഈ അമൂല്യദാനത്തെ വിശ്വസിക്കാനും ആഘോഷിക്കാനും ജിവിക്കാനും സാധിക്കുമ്പോൾ വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവും ഉന്നതിയുമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.