കണ്ണുകൾ തുറക്കുമ്പോൾ ജപിക്കേണ്ട പ്രാർത്ഥന

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റി അമ്പത്തിരണ്ടാം ദിനം, ഒക്ടോബർ 05, 2022

ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻ എഴുതിയ ‘പൂന്തോപ്പിലെ ചെറുപുഷ്പം’ എന്ന ഗ്രന്ഥത്തിലെ ആദ്യ പ്രാർത്ഥനയാണ് ഇന്നത്തെ നമ്മുടെ പരിചിന്തന വിഷയം. ആത്മീയമായി പുരോഗമിക്കാൻ ആഗ്രഹിക്കുന്നവർ സ്വയാത്തമാക്കേണ്ട ഒരു പുണ്യപ്രാർത്ഥനയാണിത്. അതിരാവിലെ എഴുന്നേറ്റ് മിഴികൾ തുറക്കുമ്പോൾ ജപിക്കേണ്ട പ്രാർത്ഥന.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേൻ.

ഈശോ, മറിയം, യൗസേപ്പേ! ആകാത്ത കാഴ്ച ഞാൻ കാണാതെയും നിരൂപിക്കാതെയുമിരിപ്പാൻ നിന്റെ സങ്കേതത്തിൽ എന്റെ കണ്ണുകളെ ഞാൻ തുറക്കുന്നു. ദൈവത്തിന്റെ മഹത്വപൂർണ്ണമായ പ്രതാപം ദർശിക്കേണ്ടതാണ് നമ്മുടെ നയനങ്ങൾ. അവ സദാ കര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുമ്പോൾ (സങ്കീ 25:15) മനുഷ്യജീവിതം സഫലമാകും. സങ്കീർത്തകൻ പ്രാർത്ഥിച്ചതുപോലെ, ദൈവപ്രമാണങ്ങളുടെ വൈശിഷ്‌ട്യം ദര്‍ശിക്കാന്‍ നമ്മുടെ കണ്ണുകളെ തുറക്കണമേ! (സങ്കീ 119:18) എന്ന് നമുക്കു പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.