ഒരുനാളും നിന്നെ വിട്ട് അകന്നുപോകാതിരിക്കാൻ തക്കവണ്ണം എന്നെ നിന്നോട് ബന്ധിക്കേണമേ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിനാൽപത്തിയൊൻപതാം ദിനം, ഒക്ടോബർ 02, 2022

ദിവ്യകാരുണ്യ മിഷണറി സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹുമാനപ്പെട്ട ആലക്കളത്തിലച്ചൻ രചിച്ച ഒരു സ്നേഹപ്രകരണമാണ് ഇന്നത്തെ ധ്യാനവിഷയം.

എന്റെ മധുരമുള്ള ഈശോയേ, ഞാൻ ഒരുനാളും അങ്ങയെ വിട്ട് അകന്നുപോകാതിരിപ്പാൻ തക്കവണ്ണം എന്നെ നിന്നോടു ബന്ധിക്കേണമെ. എന്റെ ഭക്തി നിറഞ്ഞ പ്രത്യാശ നിമിത്തം നിന്റെ തൃപ്പാദങ്ങളെ പിടിച്ചു തഴുകി മുത്തുവാൻ ഇതാ വരുന്നു. നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ യോഗ്യനായിരിക്കുന്നതു പോലെ നിന്നെ സ്നേഹിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ പ്രസാദിപ്പിക്കുന്നതു മാത്രം എന്റെ ഭാഗ്യവും എന്റെ സമാധാനവും ആയിരിക്കട്ടെ. എന്റെ ഹൃദയത്തെ അസഹ്യപ്പെടുത്താതെ സൃഷ്ടിക്കപ്പെട്ട വസ്തുക്കളോടും നീ കൽപിക്കുക, എന്റെ സ്വാതന്ത്ര്യത്തെ നീ സൂക്ഷിക്കുക, ലോകപക്ഷങ്ങളോടു എതിർപ്പാൻ വേണ്ടിയ മനോധൈര്യം എനിക്ക് നൽകേണമെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.